ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ കിയ സെൽറ്റോസ് ഹ്യൂണ്ടായ് ഗ്രാൻഡ് െഎ 10 നിയോസ് മാരുതി എസ്പ്രെസ്സോ എന്നീ വാഹനങ്ങൾ പരിശോധിച്ചു. ഇന്ത്യയിൽ നിർമിച്ച മൂന്ന് മോഡലുകൾ ജർമ്മനിയിലെ ക്രാഷ് ലാബിലാണ് പരീക്ഷിച്ചത്. ഗ്രാൻഡ് െഎ 10 നിയോസിന് രണ്ട് സ്റ്റാറും സെൽറ്റോസിന് മൂന്ന് സ്റ്റാറും ലഭിച്ചു. മാരുതിയുടെ എസ്പ്രെസ്സോ വാഹനത്തിന് സ്റ്റാറുകൾ ഒന്നും ലഭിച്ചില്ല. പ്രോട്ടോക്കോൾ പ്രകാരം അടിസ്ഥാന വകഭേദങ്ങൾ മാത്രമാണ് പരിശോധനക്ക് ഉപയോഗിച്ചത്.
64 കിലോമീറ്റർ വേഗതയിൽ മുൻവശത്തുനിന്നുള്ള പരിശോധനയ്ക്കാണ് കാറുകളെ വിധേയമാക്കിയതെന്ന് ഗ്ലോബൽ എൻസിഎപി ഫൗണ്ടേഷൻ പ്രസിഡൻറ് ഡേവിഡ് വാർഡ് പറഞ്ഞു. കിയക്ക് ലഭിച്ച മൂന്ന് സ്റ്റാറുകൾ മികച്ച റേറ്റിങ്ങായാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന വകഭേദങ്ങളായതിനാൽ സുരക്ഷാ സൗകര്യങ്ങൾ കുറവുള്ള വാഹനങ്ങളാണ് ടെസ്റ്റിന് വിധേയമാക്കപ്പെട്ടത്.
മുന്നിലെ മുതിർന്നവരുടെ സംരക്ഷണ കാര്യത്തിലാണ് എസ്പ്രെസ്സോ കൂടുതലും പരീക്ഷിക്കപ്പെട്ടത്. എസ്പ്രെസ്സോക്ക് ഡ്രൈവർ സൈഡ് എയർബാഗ് മാത്രമേ സ്റ്റോേൻറർഡായി ലഭിക്കുന്നുള്ളു. അതിനാൽ തന്നെ ക്രാഷ് ടെസ്റ്റിൽ വാഹനത്തിന് മികച്ച റേറ്റിങ്ങ് പ്രതീക്ഷിച്ചിരുന്നില്ല.കുട്ടികളുടെ സുരക്ഷയ്ക്കായി എസ്പ്രെസ്സോക്ക് രണ്ട് സ്റ്റാറുകൾ ലഭിക്കും. കാറിൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് സൗകര്യം ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.