ആഡംബര വാഹന നിർമാതാക്കളായ ഒാഡിയുടെ വൈദ്യുത എസ്.യു.വിയായ ഇ ട്രോൺ ഷോറൂമുകളിൽ എത്തി. വാഹനം ഉടൻ നിരത്തിലെത്തുമെന്നാണ് സൂചന. 6.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന, 190 കിലോമീറ്റർ പരമാവധി വേഗതയുള്ള വാഹനമാണ് ഇ-ട്രോൺ. മെഴ്‌സിഡസ് ബെൻസ് ഇക്യുസി, ജാഗ്വാർ ഐ-പേസ് എന്നിവയാണ് ഇ-ട്രോണിെൻറ പ്രധാന എതിരാളികൾ. ഓഡിയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇ-ട്രോൺ.
ലോകത്താകമാനം ആയിരക്കണക്കിന് ഇ-ട്രോണുകൾ വിറ്റഴിഞ്ഞിട്ടുണ്ട് . 2020 ന്റെ ആദ്യ പകുതിയിൽ 17,641 ഇ-ട്രോൺ യൂനിറ്റുകൾ ജർമ്മനിയിൽ വിൽക്കാൻ ഒാഡിക്ക് കഴിഞ്ഞിരുന്നു. വാഹനത്തെ കഴിഞ്ഞ വർഷം അവസാനം മുഖംമിനുക്കലിനും വിധേയമാക്കി. 71.2 കിലോവാട് ബാറ്ററി പായ്ക്കാണ് ഇ-ട്രോണിന് കരുത്തുപകരുന്നത്. വാഹനത്തിന് ഒാഡി അവകാശപ്പെടുന്ന റേഞ്ച് 282 കിലോമീറ്ററിനും 340 കിലോമീറ്ററിനും ഇടയിലാണ്. റോഡ് കണ്ടീഷൻ, ഡ്രൈവ് പാറ്റേണുകൾ എന്നിവയെ ആശ്രയിച്ച് റേഞ്ച് വ്യത്യാസപ്പെടാം.
പുതിയ കാലത്തെ ലക്ഷ്വറി കാറുകളിലും എസ്‌യുവികളിലും കാണുന്നതുപോലെ കുറഞ്ഞ ഫിസിക്കൽ സ്വിച്ച്, ബട്ടണുകൾ ഉള്ള ക്യാബിനാണ് ഇ-ട്രോണിന് നൽകിയിരിക്കുന്നത്. ഡ്രൈവറിലേക്ക് ചരിഞ്ഞ രണ്ട് വലിയ ടച്ച്‌സ്‌ക്രീൻ യൂനിറ്റുകളാണ് വാഹനത്തിെൻറ ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും കയ്യാളുന്നത്. മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.