തിരുവനന്തപുരം: ദേശീയപാതയിൽ 50 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്‌റ്റേഷൻ സജ്ജമാക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണിത്. പദ്ധതിക്ക് ഒമ്പത് കോടി ആദ്യഘട്ടത്തിൽ അനുവദിച്ചു. സർക്കാർ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇ-വാഹനങ്ങളാക്കും. സർക്കാർ ഓഫിസ് അങ്കണത്തിൽ ചാർജിങ് സ്‌റ്റേഷൻ നിർമിക്കും. തിരുവനന്തപുരത്ത് ഏപ്രിൽ, േമയ് മാസത്തോടെ കെ.എസ്.ആർ.ടി.സി 50 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും. നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളും ഇ- ബസുകളാക്കും- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.