'ബ്രിട്ടീഷുകാരൻ' വീണ്ടും ഇന്ത്യയിലേക്ക്, ആദ്യ ബജാജ്- ട്രയംഫ് ബൈക്ക് അടുത്ത മാസം എത്തും

ക്കണിക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫും ബജാജ് ഓട്ടോയും കൈകോർത്ത് എത്തുന്ന ആദ്യ മോഡൽ ജൂലൈ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കും. ട്രയംഫ് എന്ന ബാഡ്ജിങ്ങിൽ തന്നെയാവും ബൈക്കുകൾ പുറത്തിറങ്ങുക. രണ്ട് മോട്ടോർസൈക്കിളുകൾ തുടക്കത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. റോഡ്‌സ്റ്റർ, സ്‌ക്രാംബ്ലർ മോഡലുകളായിരിക്കും ഇവയെന്നാണ് വിവരം. ചുരുക്കം പറഞ്ഞാൽ ട്രയംഫിന്‍റെ മോഡലുകൾ ഇന്ത്യയിൽ ബജാജ് നിർമിച്ച് വിപണിയിലെത്തിക്കും. രാജ്യത്തിന് പുറത്തേക്കും ഇവ കയറ്റുമതി ചെയ്യും.

2017-ൽ ആയിരുന്നു ഇരു കമ്പനികളും തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചത്. 350-400 സി.സി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാടെയാവും പുതിയ മോഡലിൽ എത്തുക. യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എ.ബി.എസ്, റൈഡിങ്ങ് മോഡുകൾ, സ്ലിപ്പർ ക്ലച്ച് എന്നിവയും പ്രതീക്ഷിക്കുന്നു.

200 മുതൽ 700 സി.സി വരെയുള്ള മോട്ടോർസൈക്കിളുകൾ ബജാജ്-ട്രയംഫ് പങ്കാളിത്തത്തിൽ പുറത്തിറങ്ങും. നേരത്തെ കെ.ടി.എമ്മിനായി ബൈക്കുകൾ നിർമിച്ച് ഇന്ത്യൻ കമ്പനിയായ ബജാജിന് പാരമ്പര്യമുണ്ട്. പ്രീമിയം ബ്രാൻഡിങ്ങും മികച്ച പെർഫോമെന്‍സും ഉണ്ടായിരുന്നിട്ടും ഉയർന്ന വിലയാണ് സാധാരണക്കാരനെ ട്രയംഫ് ബൈക്കുകളിൽ നിന്ന് അകറ്റി നിർത്തിയത്.

എന്നാൽ, ബജാജുമായി കൈകോർക്കുന്നതോടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാവും. പങ്കാളിത്തത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ട്രയംഫ് ഡീലർഷിപ്പുകൾ ബജാജ് ഓട്ടോ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 120 നഗരങ്ങളിൽ ട്രയംഫ് ഡീലർഷിപ്പുകൾ ആരംഭിക്കാനുള്ള പദ്ധതിയും ഉണ്ട്. അതേസമയം, കെ.ടി.എം ഡീലർഷിപ്പുകൾ സ്വതന്ത്രമായി തുടരും. റോയൽ എൻഫീൽഡ്, യെസ്ഡി, ജാവ, ഹോണ്ട എന്നിവക്ക് ശക്തനായ എതിരാളിയായിട്ടാവും ബജാജ്, ട്രയംഫ് കൂട്ടുകെട്ട് എത്തുക.

Tags:    
News Summary - First Bajaj-Triumph motorcycle set for India launch on July 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.