വൈദ്യുതിയിലോടുന്ന സൈക്കിളുകൾക്ക് പുതിയ ബ്രാൻഡുമായി ഹാർലി ഡേവിഡ്‌സൺ. സീരിയൽ വൺ എന്നാണ് പുതിയ വാഹന വിഭാഗത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ഉത്പന്നത്തിെൻറ പ്രോേട്ടാടൈപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ ഹാർലി ലൈവ്‌വയർ എന്ന പേരിൽ വൈദ്യുത ബൈക്കുകൾ നിർമിക്കാനാരംഭിച്ചിരുന്നു. രണ്ട് ഇലക്ട്രിക് കൺസെപ്റ്റ് മോഡലുകളും പുറത്തിറക്കി. ഇതോെടാപ്പമാണ് സീരിയൽ 1 വഴി ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കാനും നീക്കം ആരംഭിച്ചത്.
സീരിയൽ 1 എന്ന പേരിന് ഹാർലിയുടെ ചരിത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. 1903ൽ നിർമിച്ച ഹാർലിയുടെ ആദ്യത്തെ ബൈക്കിന് സീരിയൽ നമ്പർ വൺ എന്നാണ് പേരിട്ടിരുന്നത്. 1903ലെ സീരിയൽ വൺ മോട്ടോർസൈക്കിളിന് ആദരമൊരുക്കി പഴയ ചില മാതൃകകൾ കമ്പനി പിന്തുടർന്നിട്ടുണ്ട്. വെള്ള ടയറുകൾ, സ്പ്രിങ് സാഡിൽ, നേരായ ഹാൻഡിൽബാറുകൾ എന്നിവ പഴയ വാഹനത്തിന് സമാനമാണ്. ഫ്രെയിം-ഇൻറഗ്രേറ്റഡ് ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഗ്ലോസ് ബ്ലാക്ക് പെയിൻറ് തുടങ്ങി നിരവധി പുതിയ ഡിസൈൻ ഘടകങ്ങളും സീരിയൽ 1 ഇ-ബൈക്കിന് ലഭിക്കുന്നുണ്ട്.
ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളുള്ള വയർ-സ്‌പോക്ക് റിമ്മുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർലി-ഡേവിഡ്‌സൺ സീരിയൽ 1 ഇ-ബൈക്കിെൻറ പൂർണമായ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിൽ ബെൽറ്റ് സംവിധാനമുള്ള മിഡ് ഡ്രൈവ് മോട്ടോർ ഉപയോഗിക്കുമെന്നാണ് സൂചന. പെഡൽ സഹായത്തോടെയുള്ള ഈ ഇലക്ട്രിക് സൈക്കിൾ 2021 മാർച്ചിൽ പുറത്തിറങ്ങും. ബിഎംഡബ്ല്യു മോട്ടോറാഡ്, ഡ്യുക്കാട്ടി എന്നീ വമ്പന്മാർ നേരത്തേ വൈദ്യുത സൈക്കിളുകൾ നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.