എക്സ്​ 440 റോഡ്​സ്റ്ററിന്‍റെ വില വർധിപ്പിച്ച്​ ഹാർലി; ഓഗസ്റ്റ് 3 വരെ ബുക്ക് ചെയ്തവർക്ക് കുറഞ്ഞ വില ബാധകം

ഹാർലി-ഡേവിഡ്‌സന്‍റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്​ എക്സ്​ 440 ബൈക്കിലൂടെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ചാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിൾ കമ്പനി കൊണ്ടുവന്നത്. ബുക്കിങ്​ ആരംഭിച്ച് മുന്നോട്ടുനീങ്ങുന്ന എക്സ്​ 440 റോഡ്സ്റ്റിന് വലിയ ഡിമാന്റാണുള്ളത്​.

പ്രാരംഭ വിലയായ 2.29 ലക്ഷം മുതൽ 2.69 ലക്ഷം രൂപ വരെയാണ്​ ബൈക്കിന്​ നിശ്​ചയിച്ചിരുന്നത്​. എന്നാലിപ്പോഴിത്​ വർധിപ്പിച്ചിരിക്കുകയാണ്​ കമ്പനി. മൂന്ന് വേരിയന്റുകൾക്കും 10,500 രൂപയാണ്​ വർധിപ്പിച്ചത്​. എന്നാൽ ഓഗസ്റ്റ് 3 വരെ ബൈക്ക് ബുക്ക് ചെയ്തവർക്ക്​ കുറഞ്ഞ വിലയിൽ ബൈക്ക്​ ലഭിക്കും. അടിസ്ഥാന ഡെനിം വേരിയന്റിന് ഇനിമുതൽ 2,39,500 രൂപയും (2.29 ലക്ഷം രൂപയിൽ നിന്ന്), മിഡ്-ടയർ വിവിഡ് വേരിയന്റിന് 2,59,500 രൂപയും (2.49 ലക്ഷം രൂപയിൽ നിന്ന്) ടോപ്പ്-സ്പെക്ക് എസ് വേരിയന്റിന്​ 2,79,500 രൂപ (2.69 ലക്ഷം രൂപയിൽ നിന്ന്) വിലവരും.

ഒക്‌ടോബർ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്കിനായുള്ള ബുക്കിങും ഹാർലി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മോട്ടോർസൈക്കിളിന് ലഭിക്കുന്നത് വലിയ ഡിമാന്റ് കാരണമാണിത്​. ബൈക്കിനായുള്ള ഉപഭോക്തൃ ടെസ്റ്റ് റൈഡുകൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

ആദ്യ ബാച്ചിന്റെ ഡെലിവറി പൂർത്തിയാക്കിയതിനു ശേഷം ഹാർലി ഡേവിഡ്സൺ എക്സ്​ 440 റോഡ്സ്റ്റർ വീണ്ടും ബുക്ക് ചെയ്യാം. രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിൽ സെപ്റ്റംബറിലാണ് ബൈക്കിന്‍റെ നിർമാണം ആരംഭിക്കുക.

Tags:    
News Summary - Harley-Davidson X440 price hiked by Rs 10,500 across all variants w.e.f August 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.