എക്സ് 440 റോഡ്സ്റ്ററിന്റെ വില വർധിപ്പിച്ച് ഹാർലി; ഓഗസ്റ്റ് 3 വരെ ബുക്ക് ചെയ്തവർക്ക് കുറഞ്ഞ വില ബാധകം
text_fieldsഹാർലി-ഡേവിഡ്‌സന്‍റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് എക്സ് 440 ബൈക്കിലൂടെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ചാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിൾ കമ്പനി കൊണ്ടുവന്നത്. ബുക്കിങ് ആരംഭിച്ച് മുന്നോട്ടുനീങ്ങുന്ന എക്സ് 440 റോഡ്സ്റ്റിന് വലിയ ഡിമാന്റാണുള്ളത്.
പ്രാരംഭ വിലയായ 2.29 ലക്ഷം മുതൽ 2.69 ലക്ഷം രൂപ വരെയാണ് ബൈക്കിന് നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോഴിത് വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. മൂന്ന് വേരിയന്റുകൾക്കും 10,500 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ ഓഗസ്റ്റ് 3 വരെ ബൈക്ക് ബുക്ക് ചെയ്തവർക്ക് കുറഞ്ഞ വിലയിൽ ബൈക്ക് ലഭിക്കും. അടിസ്ഥാന ഡെനിം വേരിയന്റിന് ഇനിമുതൽ 2,39,500 രൂപയും (2.29 ലക്ഷം രൂപയിൽ നിന്ന്), മിഡ്-ടയർ വിവിഡ് വേരിയന്റിന് 2,59,500 രൂപയും (2.49 ലക്ഷം രൂപയിൽ നിന്ന്) ടോപ്പ്-സ്പെക്ക് എസ് വേരിയന്റിന് 2,79,500 രൂപ (2.69 ലക്ഷം രൂപയിൽ നിന്ന്) വിലവരും.
ഒക്‌ടോബർ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്കിനായുള്ള ബുക്കിങും ഹാർലി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മോട്ടോർസൈക്കിളിന് ലഭിക്കുന്നത് വലിയ ഡിമാന്റ് കാരണമാണിത്. ബൈക്കിനായുള്ള ഉപഭോക്തൃ ടെസ്റ്റ് റൈഡുകൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.
ആദ്യ ബാച്ചിന്റെ ഡെലിവറി പൂർത്തിയാക്കിയതിനു ശേഷം ഹാർലി ഡേവിഡ്സൺ എക്സ് 440 റോഡ്സ്റ്റർ വീണ്ടും ബുക്ക് ചെയ്യാം. രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിൽ സെപ്റ്റംബറിലാണ് ബൈക്കിന്‍റെ നിർമാണം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.