രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമെന്ന ഖ്യാതി വീണ്ടും സ്വന്തമാക്കി ഹീറോ സ്പ്ലെൻഡർ. പതിവുപോലെ ഹോണ്ട ആക്ടീവയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും ഏറ്റവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് സ്പ്ലെൻഡർ. വർഷങ്ങളായി വിൽപ്പന കണക്കുകളിൽ മുന്നിലാണ് ഇൗ വാഹനം. ഹോണ്ട ആക്റ്റീവയെ നിരവധി തവണ പരാജയപ്പെടുത്തിയിട്ടുമുണ്ട് സ്പ്ലെൻഡർ.
2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഹീറോ മൊത്തം 2,378,109 ഇരുചക്രവാഹനങ്ങൾ വിറ്റു. അതിൽ 9,48,228എണ്ണവും സ്പ്ലെൻഡറാണ്. 7,19,914 യൂനിറ്റ് ആക്ടീവകൾ വിറ്റഴിച്ച ഹോണ്ട ആക്ടീവയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഈ ഉത്സവ സീസണിൽ സ്പ്ലെൻഡർ പ്രത്യേക പരിപ്പ് അവതരിപ്പിച്ചിരുന്നു. പ്രത്യേക ബ്ലാക്ക് ആൻഡ് ആക്സൻറ് പതിപ്പാണ് ഇങ്ങിനെ അവതരിപ്പിച്ചത്. നാല് വ്യത്യസ്ത നിറങ്ങളിലും പ്രത്യേക പതിപ്പ് ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.