ഹൈഡ്രജനിൽ കുതിക്കുന്ന ഹൈപ്പർ കാർ, ഹൈപീരിയൻ എക്​സ്​ പി 1

സാധാരണമായൊരു വാഹനത്തി​െൻറ വിശേങ്ങളാണിനി പറയുന്നത്​. ഒന്നാമതായി ഇതൊരു ഹൈപ്പർ കാറാണ്​. സ്​പോർട്​സ്​ കാർ, സൂപ്പർ കാർ എന്നിവക്കൊ​െക്ക മുകളിൽ നിൽക്കുന്ന ഒന്നാണിതെന്ന്​ സാരം. പൂജ്യത്തിൽ നിന്ന്​ നൂറ്​ കിലോമീറ്റർ വേഗമാർജിക്കാൻ 2.2 സെക്കൻഡ്​ മതി എന്ന്​ പറഞ്ഞാൽ കൂടുതൽ വ്യക്​തമാകും.


മറ്റൊരു പ്രത്യേകത ഹൈഡ്രജൻ ഉപയോഗിച്ചാണീ വാഹനം ഒാടുന്നത്​ എന്നതാണ്​. ഹൈഡ്രജനിൽ നിന്ന്​ ഉൗർജം സ്വീകരിക്കുന്നത്​ സൂപ്പർ കപ്പാസിറ്റേഴ്​സാണ്​. ഹൈഡ്രജനെ വൈദ്യുതോർജമാക്കി പരിവർത്തിപ്പിക്കുന്ന പുതിയൊരു രീതിയാണിവിടെ ഉപയോഗിക്കുന്നത്​. ​ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 1600 കിലോമീറ്റർ ഒാടും എന്നതും പ്രത്യേകതയാണ്​.


കാർബൺ-ഫൈബർ ടാങ്കുകളിലാണ്​ ഇന്ധനം സൂക്ഷിക്കുന്നത്​. അഞ്ച്​ മിനുട്ട്​​കൊണ്ട്​ ഇന്ധനം നിറയ്ക്കാനും കഴിയും. പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ് സൂപ്പർകാപസിറ്ററുകൾ. എക്​സ്​.പി ഒന്നിന്​ 1,032 കിലോഗ്രാം ഭാരം മാത്രമാണുള്ളത്​. ഭാരം കൂടിയ ബാറ്ററികളുള്ള സൂപ്പർകാറുകളെ അപേക്ഷിച്ച് കൈകാര്യം ചെയ്യാനുള്ള അനായാസ്യത ഹൈപ്പീരിയന്​ നൽകുന്നത്​ ഇൗ പ്രത്യേകതയാണ്​.


നിലവിലെ സാങ്കേതികവിദ്യയുടെ പ്രശ്​നം വാഹനം അമിതമായി ചൂടാകുന്നതാണ്​. എന്നാൽ സൂപ്പർകാപസിറ്ററുകളെ കടുത്ത താപനില ബാധിക്കില്ല. ഇത്​ ദീർഘകാലം മികച്ച പ്രകടനം നൽകാൻ ഇടയാക്കും. അടുത്തിടെ പുറത്തിറക്കിയ ലംബോർഗിനി സിയോൺ എഫ്‌.കെ.പി 37 ഹൈബ്രിഡ് ഹൈപ്പർകാർ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്​. പ​ക്ഷെ ചെറിയ ബാറ്ററിയായതിനാൽ മികച്ച ഫലം ലഭിക്കില്ല.


ഹൈപീരിയൻ നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി 2022 ൽ എക്​സ്​.പി ഒന്ന്​ ഉത്​പാദനം ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്​. 300 യൂണിറ്റുകളായിരിക്കും തുടക്കത്തിൽ നിർമിക്കുക. ഇന്ത്യയിലേക്ക് വാഹനം സ്വകാര്യമായി ഇറക്കുമതി ചെയ്യാൻ കഴിയുമെങ്കിലും ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ രാജ്യത്ത് നിലവിലില്ല. അതിനാൽ ഇന്ധനവും സ്വകാര്യമായി കൊണ്ടുവരേണ്ടിവരും. നിലവിൽ നെതർലൻഡ്​ ഇറ്റലി ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലാണ്​ ഏറ്റവും കൂടുതൽ ഹൈഡ്രജൻ ഫില്ലിങ്ങ്​ സ്​റ്റേഷനുകളുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.