ഹൈഡ്രജനിൽ കുതിക്കുന്ന ഹൈപ്പർ കാർ, ഹൈപീരിയൻ എക്സ് പി 1
text_fieldsഅസാധാരണമായൊരു വാഹനത്തിെൻറ വിശേങ്ങളാണിനി പറയുന്നത്. ഒന്നാമതായി ഇതൊരു ഹൈപ്പർ കാറാണ്. സ്പോർട്സ് കാർ, സൂപ്പർ കാർ എന്നിവക്കൊെക്ക മുകളിൽ നിൽക്കുന്ന ഒന്നാണിതെന്ന് സാരം. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 2.2 സെക്കൻഡ് മതി എന്ന് പറഞ്ഞാൽ കൂടുതൽ വ്യക്തമാകും.
മറ്റൊരു പ്രത്യേകത ഹൈഡ്രജൻ ഉപയോഗിച്ചാണീ വാഹനം ഒാടുന്നത് എന്നതാണ്. ഹൈഡ്രജനിൽ നിന്ന് ഉൗർജം സ്വീകരിക്കുന്നത് സൂപ്പർ കപ്പാസിറ്റേഴ്സാണ്. ഹൈഡ്രജനെ വൈദ്യുതോർജമാക്കി പരിവർത്തിപ്പിക്കുന്ന പുതിയൊരു രീതിയാണിവിടെ ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 1600 കിലോമീറ്റർ ഒാടും എന്നതും പ്രത്യേകതയാണ്.
കാർബൺ-ഫൈബർ ടാങ്കുകളിലാണ് ഇന്ധനം സൂക്ഷിക്കുന്നത്. അഞ്ച് മിനുട്ട്കൊണ്ട് ഇന്ധനം നിറയ്ക്കാനും കഴിയും. പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ് സൂപ്പർകാപസിറ്ററുകൾ. എക്സ്.പി ഒന്നിന് 1,032 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ഭാരം കൂടിയ ബാറ്ററികളുള്ള സൂപ്പർകാറുകളെ അപേക്ഷിച്ച് കൈകാര്യം ചെയ്യാനുള്ള അനായാസ്യത ഹൈപ്പീരിയന് നൽകുന്നത് ഇൗ പ്രത്യേകതയാണ്.
നിലവിലെ സാങ്കേതികവിദ്യയുടെ പ്രശ്നം വാഹനം അമിതമായി ചൂടാകുന്നതാണ്. എന്നാൽ സൂപ്പർകാപസിറ്ററുകളെ കടുത്ത താപനില ബാധിക്കില്ല. ഇത് ദീർഘകാലം മികച്ച പ്രകടനം നൽകാൻ ഇടയാക്കും. അടുത്തിടെ പുറത്തിറക്കിയ ലംബോർഗിനി സിയോൺ എഫ്.കെ.പി 37 ഹൈബ്രിഡ് ഹൈപ്പർകാർ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ചെറിയ ബാറ്ററിയായതിനാൽ മികച്ച ഫലം ലഭിക്കില്ല.
ഹൈപീരിയൻ നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി 2022 ൽ എക്സ്.പി ഒന്ന് ഉത്പാദനം ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. 300 യൂണിറ്റുകളായിരിക്കും തുടക്കത്തിൽ നിർമിക്കുക. ഇന്ത്യയിലേക്ക് വാഹനം സ്വകാര്യമായി ഇറക്കുമതി ചെയ്യാൻ കഴിയുമെങ്കിലും ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ രാജ്യത്ത് നിലവിലില്ല. അതിനാൽ ഇന്ധനവും സ്വകാര്യമായി കൊണ്ടുവരേണ്ടിവരും. നിലവിൽ നെതർലൻഡ് ഇറ്റലി ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഹൈഡ്രജൻ ഫില്ലിങ്ങ് സ്റ്റേഷനുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.