മോേട്ടാർ സൈക്ൾ നിരയിലേക്ക് കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ. 2021 സ്കൗട്ട് ബോബർ ട്വൻറി, റോഡ് മാസ്റ്റർ ലിമിറ്റഡ്, വിേൻറജ് ഡാർക് ഹോഴ്‌സ് എന്നിവയാണ് ഉടൻ ഇന്ത്യയിലെത്തുന്നത്. സ്കൗട്ട്, ചീഫ്, ചീഫ് എഫ് ടി ആർ, ചലഞ്ചർ, റോഡ് മാസ്റ്റർ, സ്പ്രിങ്ഫീൽഡ് എന്നിവയുടെ എല്ലാ മോഡലുകളും ഉൾപ്പെടുന്നതാണ് നിലവിലെ ഇന്ത്യൻ മോേട്ടാർസൈക്കിളുകൾ. ഇവയുടെ ബുക്കിങ് ഉടൻ ആരംഭിക്കും. കമ്പനിയുടെ 2021 റോഡ്‌മാസ്റ്റർ ലൈനപ്പിൽ ഇപ്പോൾ ആപ്പിൾ കാർപ്ലേ സ്റ്റാൻഡേർഡാണ്. റോഡ്‌മാസ്റ്റർ ലിമിറ്റഡ്, റോഡ്‌മാസ്റ്റർ ഡാർക് ഹോഴ്‌സ് മോഡലുകൾക്ക് കൂൾഡ് ആൻഡ് ഹീറ്റഡ് സീറ്റും ലഭിക്കും.
ഇന്ത്യൻ സ്കൗട്ട് ബോബർ ട്വൻറി
1920 ലെ യഥാർഥ സ്കൗട്ടിന് ആദരമായിട്ടാണ് സ്കൗട്ട് ബോബർ ട്വൻറി അവതരിപ്പിച്ചിരിക്കുന്നത്. പഴയ ബോബറിന് സമാനമായ രൂപകൽപ്പനയാണ് ബൈക്കിന്. ധാരാളം ക്രോം, ബ്ലാക് ഒൗട്ട് ബിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. ഫ്ലോട്ടിങ് റോട്ടറുകൾ, പുതിയ കാലിപ്പറുകൾ, കഴിഞ്ഞ തലമുറ മോഡൽ പോലെ മാസ്റ്റർ സിലിണ്ടറുകൾ എന്നിവ ബ്രേക്കിങ് കൈകാര്യം ചെയ്യുന്നു. മറ്റ് സ്കൗട്ട് ബോബറുകളിലേതുപോലെ, ട്വൻറിയിലും പുതിയ പിറെല്ലി എംടി 60 ആർഎസ് ടയറുകൾ ഘടിപ്പിക്കും. ബൈക്കിന് കരുത്തുപകരുന്നത് 1133 സിസി, വി-ട്വിൻ എഞ്ചിനാണ്. 100 എച്ച്പിയും 97.7 എൻഎം ടോർക്കുമാണ് എഞ്ചിൻ കപ്പാസിറ്റി.
ഇന്ത്യൻ റോഡ് മാസ്റ്റർ ലിമിറ്റഡ്
ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ ഉയർന്ന സ്ഥാനം വഹിക്കുന്നത് കമ്പനിയുടെ പുതിയ റോഡ് മാസ്റ്റർ ലിമിറ്റഡാണ്. കംഫർട്ട് ലെവലുകൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഈ ടൂറിംഗ്-ഓറിയൻറഡ് ക്രൂസർ. 1890 സിസി, വി-ട്വിൻ എഞ്ചിനാണ് വാഹനത്തിന്. ഇത് 92 എച്ച്പി കരുത്തും 172.2 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. റോഡ്‌മാസ്റ്റർ ലിമിറ്റഡിന് 136 ലിറ്ററിൽ കൂടുതൽ സംഭരണ സ്ഥലമുണ്ട്. 200 വാട്ട് ഓഡിയോ സിസ്റ്റവും പിൻ സീറ്റിന് ഉയരമുള്ള ബാക്ക്‌റെസ്റ്റും നൽകിയിട്ടുണ്ട്. 403 കിലോഗ്രാം ഭാരമുള്ള വാഹനമാണിത്. സാമാന്യമായി ഭാരം കൂടിയ മോട്ടോർസൈക്കിളാണ് ഇത്.
ഇന്ത്യൻ വിേൻറജ് ഡാർക് ഹോഴ്‌സ്
പേര് സൂചിപ്പിക്കുംപോലെ കറുത്ത നിറമുള്ള വാഹനമാണ് ഇന്ത്യൻ വിേൻറജ് ഡാർക് ഹോഴ്‌സ്.വിേൻറജ് വാഹനം ആയതിനാൽ വലിയ ഫ്രണ്ട് ഫെൻഡറും സ്റ്റൈലിംഗ് ഘടകങ്ങളും ഉള്ള ക്ലാസിക് ക്രൂസർ ഡിസൈനാണ് ബൈക്കിന്. 1,811 സിസി, വി-ട്വിൻ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 92 എച്ച്പി കരുത്തും 161.6 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. റെട്രോ സ്റ്റൈലിംഗ് ആണെങ്കിലും ക്രൂസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ പോലുള്ള ആധുനിക സവിശേഷതകൾ ബൈക്കിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.