ഇന്ത്യയുടെ പ്രതിമാസ ഡീസൽ ഉപഭോഗം ഇടിയുന്നു. സമ്പദ്വ്യവസ്ഥയുടെ തകർച്ചയെയാണ് ഇത് കാണിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ. തുടർച്ചയായ രണ്ടാം മാസവും ഡീസൽ ഉപഭോഗം കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യെത്ത മൊത്തത്തിലുള്ള ശുദ്ധീകരിച്ച ഇന്ധന വിൽപ്പനയുടെ 40 ശതമാനവും ഡീസലിലാണ് നടക്കുന്നത്.
സാമ്പത്തിക വളർച്ചയുടെ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡീസൽ ഉപഭോഗം. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. ജൂണിൽ 23.9 ശതമാനം ഇടിവാണ് ഡീസൽ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഇങ്ങിനെ പോയാൽ 2020/21 ൽ സമ്പദ്വ്യവസ്ഥ ഏകദേശം 10 ശതമാനം ചുരുങ്ങുമെന്ന് മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നു. 1947 ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
ഓഗസ്റ്റിൽ സ്റ്റേറ്റ് റിഫൈനറികൾ 4.26 ദശലക്ഷം ടൺ ഡീസലാണ് വിറ്റഴിച്ചത്. ജൂലൈയെ അപേക്ഷിച്ച് 13 ശതമാനം കുറവാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 22.3 ശതമാനമാണ് തകർച്ചയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഐഒസി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നിവയാണ് ഇന്ത്യയിലെ 90 ശതമാനം റീട്ടെയിൽ ഇന്ധന വ്യാപാരവും നടത്തുന്നത്.
ഓഗസ്റ്റിൽ പുറത്തിറക്കേണ്ട രാജ്യെത്ത വ്യാവസായിക ഉൽപാദന ഡാറ്റ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. തകർച്ച ഭയന്നാണ് ഇതെന്നാണ് സൂചന. വിവിധ കമ്പനികളുടെ പെട്രോൾ വിൽപ്പന 2.14 ദശലക്ഷം ടണ്ണാണ്. ജൂലൈയെ അപേക്ഷിച്ച് ഇതും 5.3 ശതമാനം ഇടിഞ്ഞിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 8.4 ശതമാനം കുറവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.