Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസമ്പദ്​വ്യവസ്​ഥ...

സമ്പദ്​വ്യവസ്​ഥ ബ്രിട്ടീഷ്​ കാലത്തേതിനേക്കാൾ മോശം; ഡീസൽ വിൽപ്പനയിൽ വൻ ഇടിവ്​

text_fields
bookmark_border
സമ്പദ്​വ്യവസ്​ഥ ബ്രിട്ടീഷ്​ കാലത്തേതിനേക്കാൾ മോശം; ഡീസൽ വിൽപ്പനയിൽ വൻ ഇടിവ്​
cancel

ന്ത്യയുടെ പ്രതിമാസ ഡീസൽ ഉപഭോഗം ഇടിയുന്നു. സമ്പദ്​വ്യവസ്​ഥയുടെ തകർച്ചയെയാണ്​ ഇത്​ കാണിക്കുന്നതെന്ന്​ സാമ്പത്തിക വിദഗ്​ധർ. തുടർച്ചയായ രണ്ടാം മാസവും ഡീസൽ ഉപഭോഗം കുറയുകയാണെന്നാണ്​ കണക്കുകൾ വ്യക്തമാക്കുന്നത്​. രാജ്യ​െത്ത മൊത്തത്തിലുള്ള ശുദ്ധീകരിച്ച ഇന്ധന വിൽപ്പനയുടെ 40 ശതമാനവും ഡീസലിലാണ്​ നടക്കുന്നത്​.

സാമ്പത്തിക വളർച്ചയുടെ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്​ ഡീസൽ ഉപഭോഗം​​. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്​ ഇന്ത്യയുടേത്​. ജൂണിൽ 23.9 ശതമാനം​ ഇടിവാണ്​ ഡീസൽ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഇങ്ങിനെ പോയാൽ 2020/21 ൽ സമ്പദ്​വ്യവസ്​ഥ ഏകദേശം 10 ശതമാനം ചുരുങ്ങുമെന്ന് മേഖലയിലെ വിദഗ്​ധർ പ്രവചിക്കുന്നു. 1947 ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരിക്കും ഇതെന്നാണ്​ വിലയിരുത്തൽ.


ഓഗസ്റ്റിൽ സ്റ്റേറ്റ് റിഫൈനറികൾ 4.26 ദശലക്ഷം ടൺ ഡീസലാണ്​ വിറ്റഴിച്ചത്​. ജൂലൈയെ അപേക്ഷിച്ച്​ 13 ശതമാനം കുറവാണിത്​. മുൻവർഷത്തെ അപേക്ഷിച്ച് 22.3 ശതമാനമാണ്​ തകർച്ചയെന്ന്​ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഐ‌ഒ‌സി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നിവയാണ് ഇന്ത്യയിലെ 90 ശതമാനം റീട്ടെയിൽ ഇന്ധന വ്യാപാരവും നടത്തുന്നത്​.


ഓഗസ്റ്റിൽ പുറത്തിറക്കേണ്ട രാജ്യ​െത്ത വ്യാവസായിക ഉൽ‌പാദന ഡാറ്റ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. തകർച്ച ഭയന്നാണ്​ ഇതെന്നാണ്​ സൂചന. വിവിധ കമ്പനികളുടെ പെട്രോൾ വിൽപ്പന 2.14 ദശലക്ഷം ടണ്ണാണ്​. ജൂലൈയെ അപേക്ഷിച്ച്​ ഇതും 5.3 ശതമാനം ഇടിഞ്ഞിട്ടുണ്ട്​. മുൻ വർഷത്തെ അപേക്ഷിച്ച് 8.4 ശതമാനം കുറവാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileSlowing Diesel SalesLower Industry Output
Next Story