മുംബൈ: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിെൻറ ബുക്കിങ് ആരംഭിച്ചു. രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400 പി.എസ് നല്‍കുന്ന അത്യാധുനിക 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. 90 കിലോവാട്സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്.
കൂടാതെ 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനം 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കുന്നു. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളില്‍ ഐ-പേസ് ലഭിക്കും.
ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിങ് പരിഹാരങ്ങള്‍ നല്‍കുന്നതിന് ജാഗ്വാര്‍ ടാറ്റ പവറുമായി സഹകരിക്കുന്നുണ്ട്. ടാറ്റാ പവര്‍ സ്ഥാപിച്ച 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിങ് ശൃംഖലവഴി ഉപഭോക്താക്കള്‍ക്ക് വാഹനം ചാർജ് ചെയ്യാൻ കഴിയും. 23ലധികം നഗരങ്ങളിൽ 200ലധികം ചാര്‍ജിങ് പോയിൻറുകൾ ഇപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്. 2021 മാര്‍ച്ച് മുതല്‍ വാഹനത്തിെൻറ വിതരണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.