Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വൈദ്യുത എസ്‌യുവി ജാഗ്വാർ ഐപേസ്​; 400 പി.എസ് കരുത്തൻ, 90 കിലോവാട്ട്‌ ബാറ്ററി
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവൈദ്യുത എസ്‌യുവി...

വൈദ്യുത എസ്‌യുവി ജാഗ്വാർ ഐപേസ്​; 400 പി.എസ് കരുത്തൻ, 90 കിലോവാട്ട്‌ ബാറ്ററി

text_fields
bookmark_border

മുംബൈ: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസി​െൻറ ബുക്കിങ്​ ആരംഭിച്ചു. രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400 പി.എസ് നല്‍കുന്ന അത്യാധുനിക 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്​ കരുത്തുപകരുന്നത്. 90 കിലോവാട്​സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്.

കൂടാതെ 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മികച്ച പ്രകടനം കാഴ്​ചവെക്കുന്ന വാഹനം 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കുന്നു. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളില്‍ ഐ-പേസ് ലഭിക്കും.


ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിങ്​ പരിഹാരങ്ങള്‍ നല്‍കുന്നതിന് ജാഗ്വാര്‍ ടാറ്റ പവറുമായി സഹകരിക്കുന്നുണ്ട്​. ടാറ്റാ പവര്‍ സ്ഥാപിച്ച 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിങ്​ ശൃംഖലവഴി ഉപഭോക്താക്കള്‍ക്ക് വാഹനം ചാർജ്​ ചെയ്യാൻ കഴിയും. 23ലധികം നഗരങ്ങളിൽ 200ലധികം ചാര്‍ജിങ്​ പോയിൻറുകൾ ഇപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്​. 2021 മാര്‍ച്ച് മുതല്‍ വാഹനത്തി​െൻറ വിതരണം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JaguarBooking openElectric suvI-PACE
Next Story