എസ്.യു.വിയുടെ അഴകും എംപിവിയുടെ പ്രായോഗികതയുമായി വന്ന പ്രീമിയം മോഡൽ വാഹനമായ കിയ കാർണിവലിനെ തുടക്കത്തില്‍ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. വിപണിയില്‍ ചെറുചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കാര്‍ണിവലിനായില്ല. ഇന്നോവയുടെ ടോപ്പ് എന്‍ഡ് വേരിയന്റുകളുടെ വിലയ്ക്ക് ആഡംബര കാര്‍ ഫീല്‍ നല്‍കുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമെന്ന (എം.പി.വി) നിലയിലാണ് കാര്‍ണിവല്‍ പ്രശസ്തിയാര്‍ജിച്ചത്. സെല്‍റ്റോസിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ കിയ പുറത്തിറക്കിയ വാഹനമായിരുന്നു കാര്‍ണിവല്‍. കിയ കുടുംബത്തില്‍ അവതിരിപ്പിച്ച സോണറ്റ്, സെല്‍റ്റോസ് എന്നിവയ്ക്ക് പ്രതീക്ഷിച്ചതിലും കുടുതല്‍ ജനപ്രീതി ആര്‍ജിച്ച സാഹചരിയത്തിലണു കമ്പനി പരിഷ്‌കരിച്ച കാര്‍ണിവല്‍ മോഡലുമായി വിപണിയിലേക്കെത്തുന്നത്.
തുടക്കത്തില്‍ പൂര്‍ണ ഇറക്കുമതിക്കായിരിക്കും സാധ്യത. തുടര്‍ന്നു വിപണിയുടെ ആവശ്യകതക്കനുസരിച്ചായിരിക്കും പ്രാദേശിക അസംബ്ലിങ് ആരംഭിക്കുക. ഇറക്കുമതി ആയതിനാല്‍ നികുതി ഉള്‍പ്പെടെ കാര്‍ണിവലിന് തുടക്കത്തില്‍ കനത്തവില നല്‍കേണ്ടിവരും. അതായത് ഏകദേശം 50 ലക്ഷം രൂപയോ അതിനു മുകളിലോ ഈ എം.പി.വിക്ക് വിലവരുമെന്നു കരുതപ്പെടുന്നു. എന്നാലും ഈ ശ്രേണിയില്‍ നേരിട്ടുള്ള എതിരാളികളുണ്ടാകില്ലെന്നതാണ് രസകരമായ കാര്യം. നിലവില്‍ ലഭ്യമായിട്ടുള്ള ടയോട്ട വെല്‍ഫയര്‍ പോലുള്ള ആഡംബര എം.പി.വികള്‍ക്ക് 1.22 കോടി രൂപയോളമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 30.98 ലക്ഷം രൂപ മുതല്‍ എക്സ് ഷോറൂം വിലയുള്ള ഇന്നോവ ഹൈക്രോസ് ആണ് ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്ന ഏറ്റവും ചെലവേറിയ രണ്ടാമത്തെ എം.പി.വി. എന്നാല്‍ ആഡംബരത്തിന്റെ കാര്യത്തില്‍ കിയ കാര്‍ണിവലിനൊപ്പം കിടപിടിക്കാന്‍ ഇതിനാവില്ല.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 3.5 ലിറ്റര്‍ വി 6 പെട്രോള്‍, 1.6 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ്, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ വേരിയന്റുകളാണു കിയ കാര്‍ണിവലിനുള്ളത്. എന്നാല്‍ ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും എത്തുക എന്നാണ് അറിയുന്നത്. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എൻജിന്‍ തന്നെയായിരിക്കാം വരാനിരിക്കുന്ന കാര്‍ണിവലിനും ലഭ്യമാക്കുക എന്നാണു വിവരം. പരമാവധി 200 ബി.എച്ച്.പി കരുത്തില്‍ 400 എന്‍.എം ടോര്‍ക്കു വരെ ഉൽപാദിപ്പിക്കാന്‍ കഴിയും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ ആയിരിക്കും. ഫ്രണ്ട് വീല്‍ ഡ്രൈവ് സെറ്റപ്പില്‍ തന്നെയായിരിക്കും എം.പി.വി നിരത്തുകളിലേക്ക് എത്തുക.
പുത്തന്‍ സാങ്കേതികവിദ്യയും ആഡംബരവും നിറഞ്ഞതാവും പുതിയ കാര്‍ണിവല്‍. 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, റീഡിസൈന്‍ ചെയ്ത എ.സി വെന്റുകള്‍, ഓഡിയോ കണ്‍ട്രോളുകള്‍, റോട്ടറി ഡ്രൈവ് സെലക്ടര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡാഷ് ക്യാമറകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഡിജിറ്റല്‍ റിയര്‍- വ്യൂ മിറര്‍ പോലുള്ള സംവിധാനങ്ങളെല്ലാം എം.പി.വിക്കുണ്ടാവും. ഇതോടൊപ്പം അപ്ഡേറ്റ് ചെയ്ത ഡിജിറ്റല്‍ കീ, ഡാഷ്ബോര്‍ഡില്‍ ആംബിയന്റ് ലൈറ്റിങ് എന്നിവ പുതിയ വാഹനത്തിനുണ്ടാവും. വിദേശത്ത് മൂന്നിലധികം സീറ്റിങ് പൊസിഷനുകളില്‍ കിയ കാര്‍ണിവല്‍ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ഏതൊക്കെ ഓപ്ഷനുകള്‍ ലഭ്യമാകുമെന്ന വിവരം കമ്പനി പങ്കുവെച്ചിട്ടില്ല. ഒക്ടോബറില്‍ ലോഞ്ച് ചെയ്യുന്നതിനാല്‍ ദീപാവലിക്ക് മുമ്പ് ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് വിവരം. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ഫെയ്സ് ലിഫ്റ്റ് രൂപമാണ് വരുന്നതെന്നാണു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.