അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇരുചക്രവാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പും സംയുക്തമായി പുറത്തിറക്കുന്ന ബൈക്കിന്റെ ചിത്രം പുറത്തുവന്നു. ഹീറോയാണ് ഇന്ത്യയില്‍ നിര്‍മിച്ച ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 400 സി.സി എഞ്ചിൻ കരുത്തുപകരുന്ന ബൈക്ക് നിയോ റെട്രോ ക്രൂസർ വിഭാഗത്തിലാണ് വരുന്നത്.
വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനോട് വിട ചൊല്ലിയ കമ്പനിയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. പിന്നീട് സംയുക്തമായി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനായി അമേരിക്കന്‍ കമ്പനി 2021 ല്‍ ഹീറോ മോട്ടോകോര്‍പ്പുമായി കൈകോർക്കുകയായിരുന്നു. തുടർന്ന് ഇരുകമ്പനികളും ചേർന്ന് ഹാർലി ബ്രാൻഡിൽ വാഹനം പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജസ്ഥാനിലെ ജയ്പൂരിന് സമീപത്തെ ഹീറോയുടെ സി.ഐ.ടി ആർ ആൻഡ് ഡി കേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഉത്സവ സീസണില്‍ പുത്തന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ മാര്‍ക്കറ്റുകളില്‍ അതാത് രാജ്യത്തെ വാഹന ഭീമന്‍മാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ഹാര്‍ലി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
അടുത്തിടെ ക്യൂ.ജെ മോട്ടോറുമായി സഹകരിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ചൈനയില്‍ എക്സ് 350 എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു. മില്‍വാക്കിയിലെ ഹാര്‍ലി ആസ്ഥാനത്താണ് പുതിയ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്. അതേസമയം എഞ്ചിനിയറിംഗ്, പരീക്ഷണയോട്ടങ്ങള്‍ ഇന്ത്യയില്‍ ഹീറോയാണ് നടത്തിയത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് മോട്ടോര്‍സൈക്കിളിലുള്ളതെന്നാണ് ചിത്രങ്ങൾ പറയുന്നത്.
ഏറ്റവും പുതിയ എയർ/ഓയിൽ-കൂൾഡ് 400-ഒഡി-സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ബൈക്കിൽ കാണുന്ന നമ്പർ പ്ലേറ്റിൽ എച്ച്.ഡി 4 എക്സ് എക്സ് എന്ന് എഴുതിയിട്ടുണ്ട്. എഞ്ചിൻ കപ്പാസിറ്റി 400 സിസിക്ക് മുകളിലാണെന്നതിന്റെ സൂചനയാണിത്. ഹാർലിയുടെ ഐക്കണിക്ക് 883 സിസി വി-ട്വിൻ കണക്കിലെടുക്കുമ്പോൾ, ഇത് ഒരുപക്ഷെ 440 സിസി സിംഗിൾ സലിണ്ടർ എഞ്ചിനും ആയേക്കാം.
എല്‍ഇഡി ഡിആര്‍എല്ലുകളും ഇന്‍ഡിക്കേറ്ററുകളും വാഹനത്തിലുണ്ട്. മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്കാണ് പുതിയ മോട്ടോര്‍സൈക്കിളില്‍ ഹാര്‍ലി നല്‍കിയിരിക്കുന്നത്. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയുള്ള കളര്‍ TFT സ്‌ക്രീനും ഉപയോക്താവിന്റെ സ്മാര്‍ട്ട്ഫോണുമായി ജോടിയാക്കാവുന്ന കണക്റ്റിവിറ്റി സവിശേഷതകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കും.
ഹാര്‍ലിയുടെ വലിയ ക്രൂയിസറുകളില്‍ കാണപ്പെടുന്ന പോലെ ഈ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് വീല്‍ പിറകിലെ വീലിനേക്കാള്‍ അല്‍പ്പം വലുതായാണ് കാണപ്പെടുന്നത്. പുതിയ മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് 18 ഇഞ്ചും പിന്‍വശത്ത് 17 ഇഞ്ചിന്റെയും അലോയ്‌വീലുകളാണ് വരുന്നത്.
ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പിറക്കുന്ന കന്നി മോട്ടോര്‍സൈക്കിളിലെ വില സംബന്ധിച്ച് പലതരം ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. വാഹനത്തിന് 2.5 ലക്ഷം രൂപയില്‍ താഴെ വിലയിടുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മാര്‍ക്കറ്റിലെ ബെസ്റ്റ് സെല്ലറായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ആയിരിക്കും പ്രധാന എതിരാളി.
നിലവില്‍ 1.93-2.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലക്കാണ് ക്ലാസിക് 350 വില്‍ക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്, മീറ്റിയോര്‍, ഹണ്ടര്‍, ബുള്ളറ്റ്, ഹോണ്ട ഹൈനസ് 350, വരാനിരിക്കുന്ന ബജാജ് ട്രയംഫ് 350 സിസി എന്നീ മോഡലുകളായിരിക്കും പുതിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ മറ്റ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.