കയറ്റുമതി വിപ്ലവം; മാഗ്‌നൈറ്റ് 15 രാജ്യങ്ങളിലെത്തിച്ച്​ നിസാൻ

കൊച്ചി: ഇന്ത്യയിൽ നിർമിക്കുന്ന നിസ്സാന്‍ മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്​.യു.വികൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 15 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇന്തോനേഷ്യയിലും മാഗ്​നൈറ്റ് വിജയകരമായി അവതരിപ്പിച്ചിരുന്നു. നിലവിൽ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണെ, ഉഗാണ്ട, കെനിയ, സീഷെല്‍സ്, മൊസാംബിക്ക്, സാംബിയ, മൗറീഷ്യസ്, ടാന്‍സാനിയ, മലാവി എന്നീ രാജ്യങ്ങളിലേക്ക്​ കയറ്റുമതി ചെയ്യുന്നുണ്ട്​.


നിസാന്റെ ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാഗ്നൈറ്റ് ഇന്ത്യയില്‍ മാത്രം 78,000 ബുക്കിങ്​ നേടി മുന്നേറുകയാണ്​. 6,344 വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചു. നിസ്സാന്‍ നെക്സ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനിന് കീഴില്‍ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉല്‍പ്പന്നമാണ് മാഗ്‌നൈറ്റ്.

കോവിഡ് -19, സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം എന്നീ പ്രതിസന്ധികള്‍ക്കിടയിലും ചെന്നൈയിലെ പ്ലാന്റില്‍ നിന്നും 42,000ത്തിലധികം മാഗ്നൈറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടു.


ബിബിസി ടോപ്പ് ഗിയര്‍ ഇന്ത്യ, കാര്‍ & ബൈക്ക്, ഓട്ടോകാര്‍ ഇന്ത്യ എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന ഓട്ടോമോട്ടീവ് അവാര്‍ഡുകള്‍ മാഗ്​നൈറ്റ്​ നേടിയിട്ടുണ്ട്. അടുത്തിടെ ദി റേസ് മങ്കി കാര്‍ ഓഫ് ദി ഇയര്‍ 2021 ആയും തിരഞ്ഞെടുക്കപ്പെട്ടു. നിസാന്റെ 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്​' എന്ന തത്വചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് നിസാന്‍ മാഗ്‌നൈറ്റ് എന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് സിനാന്‍ ഓസ്‌കോക്ക് പറഞ്ഞു.


Tags:    
News Summary - Made-in-India Nissan Magnite is now exported to 15 global markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.