കയറ്റുമതി വിപ്ലവം; മാഗ്‌നൈറ്റ് 15 രാജ്യങ്ങളിലെത്തിച്ച് നിസാൻ
text_fieldsകൊച്ചി: ഇന്ത്യയിൽ നിർമിക്കുന്ന നിസ്സാന്‍ മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്.യു.വികൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 15 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇന്തോനേഷ്യയിലും മാഗ്നൈറ്റ് വിജയകരമായി അവതരിപ്പിച്ചിരുന്നു. നിലവിൽ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണെ, ഉഗാണ്ട, കെനിയ, സീഷെല്‍സ്, മൊസാംബിക്ക്, സാംബിയ, മൗറീഷ്യസ്, ടാന്‍സാനിയ, മലാവി എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
നിസാന്റെ ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാഗ്നൈറ്റ് ഇന്ത്യയില്‍ മാത്രം 78,000 ബുക്കിങ് നേടി മുന്നേറുകയാണ്. 6,344 വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചു. നിസ്സാന്‍ നെക്സ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനിന് കീഴില്‍ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉല്‍പ്പന്നമാണ് മാഗ്‌നൈറ്റ്.
കോവിഡ് -19, സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം എന്നീ പ്രതിസന്ധികള്‍ക്കിടയിലും ചെന്നൈയിലെ പ്ലാന്റില്‍ നിന്നും 42,000ത്തിലധികം മാഗ്നൈറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടു.
ബിബിസി ടോപ്പ് ഗിയര്‍ ഇന്ത്യ, കാര്‍ & ബൈക്ക്, ഓട്ടോകാര്‍ ഇന്ത്യ എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന ഓട്ടോമോട്ടീവ് അവാര്‍ഡുകള്‍ മാഗ്നൈറ്റ് നേടിയിട്ടുണ്ട്. അടുത്തിടെ ദി റേസ് മങ്കി കാര്‍ ഓഫ് ദി ഇയര്‍ 2021 ആയും തിരഞ്ഞെടുക്കപ്പെട്ടു. നിസാന്റെ 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന തത്വചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് നിസാന്‍ മാഗ്‌നൈറ്റ് എന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് സിനാന്‍ ഓസ്‌കോക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.