ന്യൂഡൽഹി: മാരുതി സുസുകി ആൾട്ടോ നിർമാണം തുടങ്ങി 20 വർഷം പിന്നിടുേമ്പാൾ വിറ്റത് 40 ലക്ഷം കാറുകൾ. രാജ്യത്ത് 40 ലക്ഷത്തിലേറെപേർ ആൾട്ടോ ഉപയോഗിക്കുന്നുവെന്നത് ചരിത്രപരവും അഭിമാനാർഹവുമായ നേട്ടമാണെന്ന് കമ്പനി വ്യക്തമാക്കി.
രണ്ടുപതിറ്റാണ്ടിനിടെ അടിസ്ഥാന മോഡലിൽ ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് നിരവധി മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തിച്ചത്. 16 വർഷത്തിനിടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപന നടത്തിയ മോഡലെന്ന ഖ്യാതിയും ആൾട്ടോക്ക് സ്വന്തമാണെന്ന് എക്സി. ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
2000ത്തിലാണ് മാരുതി ആൾട്ടോ വിപണിയിൽ ഇറക്കിയത്. 2008ൽ വിൽപന 10 ലക്ഷവും 2012ൽ 20 ലക്ഷവും 2016ൽ 30 ലക്ഷവും പിന്നിട്ടു. 40 രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.