ടുത്തിടെയാണ്​ മാരുതി സുസുക്കി സബ്​സ്​ക്രിപ്​ഷൻ പ്രോഗ്രാം അഥവാ വാഹനം വാടകക്ക്​ നൽകൽ പദ്ധതി ആരംഭിച്ചത്​. പൂർണമായി പണം മുടക്കാൻ സാധിക്കാത്തവർക്കും പുതിയ വാഹനം ലഭ്യമാക്കുകയാണ്​ ഇതി​െൻറ ലക്ഷ്യം. പല പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം സ്​കീമുകൾ സാധാരണമാണെങ്കിലും ഇപ്പോഴാണ്​ ഇന്ത്യയിൽ ആരംഭിച്ചത്​.

മാരുതിയെക്കൂടാതെ ഫോക്​സ്​വാഗൻ, ഹ്യുണ്ടായ്​, ടൊയോട്ട, എം.ജി തുടങ്ങിയ കമ്പനികളും സമാനമായ പദ്ധതികൾ ആവിഷ്​കരിച്ചിരുന്നു. പുതിയ മാരുതി വാഹനം വാടകയ്‌ക്ക് എടുക്കുന്നതിന് മുമ്പ്​ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇതാണ്​.

1. ഡൽഹി/എൻ‌.സി‌.ആർ (ഹരിയാന, ഉത്തർപ്രദേശ്​, രാജസ്​ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങളുംകൂടി ഉൾപ്പെട്ട പ്രദേശമാണ്​ നാഷനൽ കാപിറ്റൽ റീജിയൻ എന്നറിയപ്പെടുന്നത്​) ബംഗളൂരു എന്നിവിടങ്ങളിലാണ്​ നിലവിൽ മാരുതി വാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുള്ളത്​. രണ്ട് വർഷത്തിനുള്ളിൽ ഇത് 60 ഓളം നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

2. പുതിയ മാരുതി വാഹനങ്ങൾ ഉപഭോക്​താവിന്​ നൽകുന്ന പദ്ധതിയാണിത്​. മാരുതി സുസുക്കി അരീന നെറ്റ്‌വർക്കിൽ നിന്നുള്ള സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ, എർട്ടിഗ, നെക്സയിൽ നിന്നുള്ള ബലേനോ, സിയാസ്, എക്സ്എൽ 6 എന്നിവയാണ് സബ്​സ്​ക്രിപ്​ഷൻ പ്ലാനുകളിൽ ലഭ്യമായ കാറുകൾ.

3. ഉപയോക്താക്കൾക്ക് 12-48 മാസങ്ങൾക്ക്​ ഇടയിലുള്ള സബ്​സ്​ക്രിപ്​ഷൻ കാലയളവ് തിരഞ്ഞെടുക്കാം.

4.48 മാസ കാലയളവിൽ സ്വിഫ്റ്റ് എൽ‌എക്‌സ്​ മോഡൽ തെരഞ്ഞെടുക്കുന്നവർ പ്രതിമാസം 14,463 രൂപ (എല്ലാ നികുതികളും അടക്കം) നൽകണം. അറ്റകുറ്റപ്പണി, ഇൻഷുറൻസ്, 24x7 റോഡരികിലെ സഹായം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

5. വാഹനത്തി​െൻറ ചിലവുകളെല്ലാം ഉൾപ്പെടുന്നതാണ്​ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്. വ്യക്തിപരമായി ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പോലെ ഇവ ഉപയോഗിക്കാനാവും. വ്യത്യസ്ത കാലയളവിൽ വാഹനം സർവീസ് ചെയ്യുകയും ചെയ്യാം. ഉപഭോക്താവിന് സബ്സ്ക്രിപ്ഷൻ കാലയളവി​െൻറ അവസാനം വാഹനം തിരികെ നൽകാനോ സബ്സ്ക്രിപ്ഷൻ നീട്ടാനോ മികച്ച കാറിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ വിപണി വിലയ്ക്ക് നിലവിലുള്ള കാർ വാങ്ങാനോ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.