മാരുതി വാഹനങ്ങൾ വാടകക്ക്; ശ്രദ്ധിക്കാം ഇൗ അഞ്ച് കാര്യങ്ങൾ
text_fieldsഅടുത്തിടെയാണ് മാരുതി സുസുക്കി സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അഥവാ വാഹനം വാടകക്ക് നൽകൽ പദ്ധതി ആരംഭിച്ചത്. പൂർണമായി പണം മുടക്കാൻ സാധിക്കാത്തവർക്കും പുതിയ വാഹനം ലഭ്യമാക്കുകയാണ് ഇതിെൻറ ലക്ഷ്യം. പല പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം സ്കീമുകൾ സാധാരണമാണെങ്കിലും ഇപ്പോഴാണ് ഇന്ത്യയിൽ ആരംഭിച്ചത്.
മാരുതിയെക്കൂടാതെ ഫോക്സ്വാഗൻ, ഹ്യുണ്ടായ്, ടൊയോട്ട, എം.ജി തുടങ്ങിയ കമ്പനികളും സമാനമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. പുതിയ മാരുതി വാഹനം വാടകയ്‌ക്ക് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇതാണ്.
1. ഡൽഹി/എൻ.സി.ആർ (ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങളുംകൂടി ഉൾപ്പെട്ട പ്രദേശമാണ് നാഷനൽ കാപിറ്റൽ റീജിയൻ എന്നറിയപ്പെടുന്നത്) ബംഗളൂരു എന്നിവിടങ്ങളിലാണ് നിലവിൽ മാരുതി വാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുള്ളത്. രണ്ട് വർഷത്തിനുള്ളിൽ ഇത് 60 ഓളം നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
2. പുതിയ മാരുതി വാഹനങ്ങൾ ഉപഭോക്താവിന് നൽകുന്ന പദ്ധതിയാണിത്. മാരുതി സുസുക്കി അരീന നെറ്റ്‌വർക്കിൽ നിന്നുള്ള സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ, എർട്ടിഗ, നെക്സയിൽ നിന്നുള്ള ബലേനോ, സിയാസ്, എക്സ്എൽ 6 എന്നിവയാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ലഭ്യമായ കാറുകൾ.
3. ഉപയോക്താക്കൾക്ക് 12-48 മാസങ്ങൾക്ക് ഇടയിലുള്ള സബ്സ്ക്രിപ്ഷൻ കാലയളവ് തിരഞ്ഞെടുക്കാം.
4.48 മാസ കാലയളവിൽ സ്വിഫ്റ്റ് എൽഎക്‌സ് മോഡൽ തെരഞ്ഞെടുക്കുന്നവർ പ്രതിമാസം 14,463 രൂപ (എല്ലാ നികുതികളും അടക്കം) നൽകണം. അറ്റകുറ്റപ്പണി, ഇൻഷുറൻസ്, 24x7 റോഡരികിലെ സഹായം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
5. വാഹനത്തിെൻറ ചിലവുകളെല്ലാം ഉൾപ്പെടുന്നതാണ് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്. വ്യക്തിപരമായി ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പോലെ ഇവ ഉപയോഗിക്കാനാവും. വ്യത്യസ്ത കാലയളവിൽ വാഹനം സർവീസ് ചെയ്യുകയും ചെയ്യാം. ഉപഭോക്താവിന് സബ്സ്ക്രിപ്ഷൻ കാലയളവിെൻറ അവസാനം വാഹനം തിരികെ നൽകാനോ സബ്സ്ക്രിപ്ഷൻ നീട്ടാനോ മികച്ച കാറിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ വിപണി വിലയ്ക്ക് നിലവിലുള്ള കാർ വാങ്ങാനോ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.