വാഹനങ്ങളിൽ നിർണായക മാറ്റത്തിനൊനൊരുങ്ങി മാരുതി സുസുകി; സുരക്ഷയെച്ചൊല്ലി ഇനി പരിഹസിക്കാനാവില്ല

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം അഥവാ എഡാസ്​ ഇന്ന്​ മിക്ക വാഹനനിർമാതാക്കളും ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ്​. എഡാസ്​ എന്നാൽ ഒരുകൂട്ടം സേഫ്​റ്റി ഫീച്ചറുകളാണ്​. എഡാസ്​ ഒന്ന്​,രണ്ട്​, മൂന്ന്​ എന്നിങ്ങനെ വിവിധ തലമുറകളിൽ ലഭ്യവുമാണ്​. ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുകി ഇതുവരെ തങ്ങളുടെ വാഹനങ്ങളിൽ എഡാസ്​ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അധികം താമസിക്കാതെ വാഹനങ്ങളിൽ എഡാസ്​ ഫീച്ചർ ചെയ്യാനാണ്​ കമ്പനിയുടെ തീരുമാനം.

സേഫ്റ്റി എന്ന ഫീച്ചർ ഇന്ത്യക്കാർ കാര്യമായി പരിഗണിക്കാൻ തുടങ്ങിയതോടെയാണ്​ എഡാസ്​ പോലുള്ള ചിലവേറിയ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മാരുതി നിർബന്ധിതമാകുന്നത്​. പണ്ട് ആഡംബര കാറുകളിൽ മാത്രമുണ്ടായിരുന്ന എഡാസ്​ ഇന്ന് ജനകീയമായി സാധാരണക്കാരിലേക്കും എത്തിയിരിക്കുകയാണ്​. എസ്‌യുവി സെഗ്മെന്റിൽ ഇന്ന് പ്രത്യേകിച്ചും ഇതൊരു പ്രധാന ഫീച്ചറായി മാറികഴിഞ്ഞു. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതായതിനാൽ ഏവർക്കും എഡാസ്​ ഫീച്ചറുള്ള എസ്‌യുവികളോട് പ്രത്യേസ്താത്​പ്പര്യമുണ്ട്​. നിലവിൽ മഹീന്ദ്ര, കിയ, ഹ്യു​േണ്ടയി, എംജി, ഹോണ്ട പോലുള്ള ബ്രാൻഡുകളുടെ വാഹനങ്ങളാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അവതരിപ്പിക്കുന്ന പ്രധാനികൾ.

മാരുതിയുടെ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിലേക്കാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലെവൽ 2 അവതരിപ്പിക്കുന്നത്. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ട്രെൻഡ് സെറ്ററായ ഈ ഹൈബ്രിഡ് എസ്‌യുവി കൂടി പുതിയ ഫീച്ചർ ഉൾക്കൊള്ളുന്നതോടെ കൂടുതൽ ജനപ്രിയമാകും. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ എഡാസ്​ സജ്ജീകരിച്ച ഗ്രാൻഡ് വിറ്റാരയെ നിരത്തുകളിൽ ഇറക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 50,000 മുതൽ 75,000 രൂപ വരെയായിരിക്കും എഡാസ്​ ഗ്രാൻഡ്​ വിറ്റാരകൾക്ക്​ കൂടുതൽ മുടക്കേണ്ടി വരിക.

മനേസറിലെ മാരുതിയുടെ ടെസ്റ്റ് ഫെസിലിറ്റിയിൽ എഡാസ്​ സിസ്റ്റം പരീക്ഷിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയുമായി (ICAT) കമ്പനി ഇതിനകം സഹകരിച്ച്​ പ്രവർത്തിക്കുകയാണ്​. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്​, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്​, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ ചേർത്തായിരിക്കും മാരുതി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിക്കുക.

നിലവിൽ ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിക്ക് ഇന്ത്യയിൽ 12.86 ലക്ഷം രൂപയിൽ തുടങ്ങി 24.58 ലക്ഷം രൂപ വരെയാണ് ഓൺ റോഡ് വില വരുന്നത്. ഇതിൽ മൈൽഡ് ഹൈബ്രിഡ്, സിഎൻജി, സ്ട്രേംഗ് ഹൈബ്രിഡ് എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.

Tags:    
News Summary - Maruti Suzuki Grand Vitara Set To Roll Out With ADAS Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.