വാഹനങ്ങളിൽ നിർണായക മാറ്റത്തിനൊനൊരുങ്ങി മാരുതി സുസുകി; സുരക്ഷയെച്ചൊല്ലി ഇനി പരിഹസിക്കാനാവില്ല
text_fieldsഅഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം അഥവാ എഡാസ് ഇന്ന് മിക്ക വാഹനനിർമാതാക്കളും ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ്. എഡാസ് എന്നാൽ ഒരുകൂട്ടം സേഫ്റ്റി ഫീച്ചറുകളാണ്. എഡാസ് ഒന്ന്,രണ്ട്, മൂന്ന് എന്നിങ്ങനെ വിവിധ തലമുറകളിൽ ലഭ്യവുമാണ്. ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുകി ഇതുവരെ തങ്ങളുടെ വാഹനങ്ങളിൽ എഡാസ് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അധികം താമസിക്കാതെ വാഹനങ്ങളിൽ എഡാസ് ഫീച്ചർ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
സേഫ്റ്റി എന്ന ഫീച്ചർ ഇന്ത്യക്കാർ കാര്യമായി പരിഗണിക്കാൻ തുടങ്ങിയതോടെയാണ് എഡാസ് പോലുള്ള ചിലവേറിയ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മാരുതി നിർബന്ധിതമാകുന്നത്. പണ്ട് ആഡംബര കാറുകളിൽ മാത്രമുണ്ടായിരുന്ന എഡാസ് ഇന്ന് ജനകീയമായി സാധാരണക്കാരിലേക്കും എത്തിയിരിക്കുകയാണ്. എസ്‌യുവി സെഗ്മെന്റിൽ ഇന്ന് പ്രത്യേകിച്ചും ഇതൊരു പ്രധാന ഫീച്ചറായി മാറികഴിഞ്ഞു. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതായതിനാൽ ഏവർക്കും എഡാസ് ഫീച്ചറുള്ള എസ്‌യുവികളോട് പ്രത്യേസ്താത്പ്പര്യമുണ്ട്. നിലവിൽ മഹീന്ദ്ര, കിയ, ഹ്യുേണ്ടയി, എംജി, ഹോണ്ട പോലുള്ള ബ്രാൻഡുകളുടെ വാഹനങ്ങളാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അവതരിപ്പിക്കുന്ന പ്രധാനികൾ.
മാരുതിയുടെ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിലേക്കാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലെവൽ 2 അവതരിപ്പിക്കുന്നത്. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ട്രെൻഡ് സെറ്ററായ ഈ ഹൈബ്രിഡ് എസ്‌യുവി കൂടി പുതിയ ഫീച്ചർ ഉൾക്കൊള്ളുന്നതോടെ കൂടുതൽ ജനപ്രിയമാകും. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ എഡാസ് സജ്ജീകരിച്ച ഗ്രാൻഡ് വിറ്റാരയെ നിരത്തുകളിൽ ഇറക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 50,000 മുതൽ 75,000 രൂപ വരെയായിരിക്കും എഡാസ് ഗ്രാൻഡ് വിറ്റാരകൾക്ക് കൂടുതൽ മുടക്കേണ്ടി വരിക.
മനേസറിലെ മാരുതിയുടെ ടെസ്റ്റ് ഫെസിലിറ്റിയിൽ എഡാസ് സിസ്റ്റം പരീക്ഷിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയുമായി (ICAT) കമ്പനി ഇതിനകം സഹകരിച്ച് പ്രവർത്തിക്കുകയാണ്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ ചേർത്തായിരിക്കും മാരുതി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിക്കുക.
നിലവിൽ ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിക്ക് ഇന്ത്യയിൽ 12.86 ലക്ഷം രൂപയിൽ തുടങ്ങി 24.58 ലക്ഷം രൂപ വരെയാണ് ഓൺ റോഡ് വില വരുന്നത്. ഇതിൽ മൈൽഡ് ഹൈബ്രിഡ്, സിഎൻജി, സ്ട്രേംഗ് ഹൈബ്രിഡ് എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.