representational image

ഏറ്റവും വേഗതയുള്ള ആഡംബര എസ്​.യു.വി 'കള്ളിനൻ' വീണ്ടും സ്വന്തമാക്കി അംബാനി

അത്യാഡംബര കാറായ റോള്‍സ് റോയിസിനോട് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിക്കും ഏറെ പ്രിയമാണ്​. റോൾസ്​ റോയ്​സ്​ 2019ൽ ലോഞ്ച്​ ചെയ്​ത അവരുടെ ആദ്യത്തെ എസ്​.യു.വിയായ കള്ളിനൻ സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. എന്നാലിപ്പോൾ ത​െൻറ വാഹന ഗാരേജിലേക്ക് രണ്ടാമത്തെ കള്ളിനനും എത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനി. അതോടെ ഫാൻറവും ഡോണും അടക്കം അംബാനിയുടെ ഗാരേജിൽ നാല്​ റോൾസ്​ റോയിസുകളായി.


അംബാനി കുടുംബം സ്വന്തമാക്കിയ ആദ്യത്തെ റോള്‍സ് റോയ്സ് കുള്ളിനന്‍ ന്യൂ സെബിള്‍ നിറത്തിലായിരുന്നു. എന്നാൽ പുതിയ കുള്ളിനന്‍ ആര്‍ട്ടിക് വൈറ്റ് നിറത്തിലുള്ളതാണ്​. മുംബൈയിലെ അംബാനി കുടുംബത്തി​െൻറ ഭവനമായ ദി ആൻറിലക്കടുത്തായി പാർക്ക് ചെയ്തിരുന്ന പുതിയ കാർ സി‌എസ്‌ 12 വ്ലോഗ്സ് ആണ്​ പകർത്തിയത്​.

ലോകത്തിൽ ​വെച്ച്​ തന്നെ ഏറ്റവും ആഡംബരമേറിയ എസ്​.യു.വികളിൽ ഒന്നാണ് കള്ളിനന്‍. 6.8 ലിറ്റര്‍ വി 12, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കള്ളിന​െൻറ പ്രത്യേകത. 4x4 സിസ്റ്റത്തിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി എട്ട്​ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് കള്ളിനനിലുള്ളത്. പരമാവധി വേഗം മണിക്കൂറില്‍ 250 കിമി ആണ്. ഏറ്റവും വേഗതയുള്ള ആഡംബര എസ്​.യു.വി എന്നാണ് കള്ളിനനെ റോൾസ്​ റോയ്​സ്​ വിശേഷിപ്പിക്കുന്നത്​. ഏകദേശം ഏഴ് കോടി രൂപയാണ്​ വില വരുന്നത്​.

Tags:    
News Summary - Mukesh Ambani buys second Cullinan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.