ഇതാണ്​ പുതിയ ഥാർ; ചിത്രങ്ങൾ പുറത്ത്​

കുടുംബങ്ങളെ കൂടി ഉൾക്കൊള്ളുവാൻ വേണ്ടി പരിഷ്​കരിക്കുന്ന പുതിയ ഥാറി​െൻറ ചാര ചിത്രങ്ങൾ പുറത്ത്​. 2020 ഓഗസ്റ്റ് 15 നാണ് മഹീന്ദ്രയുടെ ഇൗ എസ്‌.യു.വി അരങ്ങേറ്റം കുറിക്കുക.

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് ഥാറി​െൻറത്​. പുതിയ ചിത്രങ്ങളിൽ മുമ്പത്തേതിനേക്കാൾ വാഹനത്തി​െൻറ കൂടുതൽ വിവരങ്ങൾ വെളിപ്പെടുന്നുണ്ട്​. എക്സ്റ്റീരിയർ, ഇൻറീരിയർ ഡിസൈനുകളുടെ കാര്യത്തിൽ പഴതിൽ നിന്ന്​ കാര്യമായ വ്യത്യാസമില്ലാതെയാണ്​ പുതിയ ഥാർ എത്തുന്നത്​.


വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ലോംഗ് ബോണറ്റ്, എൽഇഡി ടെയിൽ ലൈറ്റുകൾ, ടെയിൽ‌ഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, അലോയ് വീലുകൾ എന്നിവ ചിത്രങ്ങളിൽ കാണാം. എൽ.ഇ.ഡി ടൈൽ‌ലൈറ്റുകളിൽ ഥാർ എന്ന്​ എഴുതിയിട്ടുണ്ട്​. 18 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ്​കളും പുതിയ ഥാർ വാഗ്ദാനം ചെയ്യുന്നുണ്ട്​. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്​.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.