ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ മോഡലുകളുടെ വിൽപ്പന ബുധനാഴ്ച്ച ആരംഭിച്ചു. വൈകുന്നേരം 6 മുതലാണ് പർച്ചേസ് വിൻഡോ തുറന്നത്. നേരത്തേ വാങ്ങുന്നവർക്ക് മുൻഗണനാ ഡെലിവറി ലഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഒക്ടോബർ മുതൽ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ജൂലൈ 15 ന് ഓല സ്കൂട്ടറുകൾക്ക് ബുക്കിങ് സ്വീകരിച്ചുതുടങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞ്, ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കി. വാഹനം വാങ്ങലും നിറങ്ങളുടെ തെരെഞ്ഞടുപ്പും ടെസ്റ്റ് ഡ്രൈവ് ബുക്കിങുമെല്ലാം ഒാൺലൈനായാണ് നിർവഹിക്കേണ്ടത്. വാഹനം ഹോം ഡെലിവറി ആയി വീട്ടിലെത്തിക്കും.
ഒാല വാങ്ങൽ നടപടിക്രമം അറിയാം
റിസർവേഷൻ ഉള്ള ആർക്കും ഒാൺലൈനായി ഓല സ്കൂട്ടറുകളുടെ വാങ്ങൽ നടപടികൾ പൂർത്തിയാക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ് ലഭ്യമാക്കുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന് ഒാല സ്കൂട്ടർ മുറ്റത്ത് എത്തിക്കാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക് അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.
വേരിയൻറും നിറവും തെരഞ്ഞെടുക്കാം
വാഹനം വാങ്ങുന്നതിെൻറ ആദ്യ പടിയായി വേണ്ട വകഭേദവും ഇഷ്ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കാം. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ് ഒാലക്കുള്ളത്. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്ടമുള്ളതും തിരഞ്ഞെടുക്കാം. ആദ്യം ഒാർഡർ ചെയ്തതിന് ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും പുനർനിർണയിക്കാനും കഴിയും. പക്ഷെ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
പണം നൽകൽ
ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ് ഓപ്ഷനുകൾ നൽകുമെന്ന് കമ്പനി പറയുന്നു. ഡൗൺപേയ്മെൻറ് അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് സഹായിക്കും. െഎ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ് ഒാല പ്രവർത്തിക്കുന്നത്. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്പ നൽകും.
ടാറ്റ ക്യാപിറ്റലും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഡിജിറ്റൽ കെവൈസി പ്രോസസ്സ് ചെയ്യുകയും യോഗ്യരായ ഉപഭോക്താക്കൾക്ക് തൽക്ഷണ വായ്പ അനുമതികൾ നൽകുകയും ചെയ്യും. ആധാർ കാർഡ്, പാൻ കാർഡ, വിലാസത്തിെൻറ തെളിവ് എന്നിവയാണ് ഉപഭോക്താക്കൾ കയ്യിൽ കരുതേണ്ടത്. ഫിനാൻസ് ആവശ്യമില്ലെങ്കിൽ ഓല എസ് 1 ന് 20,000 രൂപയോ ഓല എസ് 1 പ്രോയ്ക്ക് 25,000 രൂപയോ അഡ്വാൻസ് നൽകാം. ബാക്കി തുക മറ്റ് നടപടികൾ പൂർത്തിയാക്കുേമ്പാൾ നൽകിയാൽ മതി. ബുക്കിങ് റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഡൗൺ-പേയ്‌മെൻറും അഡ്വാൻസും പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ഓല ഫാക്ടറിയിൽ നിന്ന് സ്കൂട്ടർ അയയ്ക്കുന്നതുവരെ മാത്രമേ ബുക്കിങ് റദ്ദാക്കാനാവൂ.
ഇൻഷുറൻസും ടെസ്റ്റ് റൈഡും
ഓല ഇലക്ട്രിക് ആപ്പുവഴി വാഹനം ഇൻഷുർ ചെയ്യാനാകും. ഐസിഐസിഐ ലോംബാർഡ് നിലവിൽ സമഗ്രമായ വാഹന ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടെസ്റ്റ് റൈഡുകൾ ഒക്ടോബർ മുതൽ ആരംഭിക്കും.
ഡെലിവറിയും സർവ്വീസും
2021 ഒക്ടോബറിൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ഒാല പറയുന്നത്. സ്കൂട്ടർ നേരിട്ട് വീട്ടിൽ എത്തിക്കുകയാണ് ചെയ്യുന്നത്. വാഹനത്തിെൻറ ഷിപ്പിങിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഡ്വാൻസ് കഴിഞ്ഞുള്ള പണം അടക്കണം. തുടർന്ന് ഡെലിവറി തീയതി അറിയിക്കും. പേയ്‌മെൻറ് തീയതി നഷ്‌ടപ്പെടുകയാണെങ്കിൽ അനുവദിച്ച സ്കൂട്ടർ മറ്റൊരാൾക്ക് നൽകും. പിന്നീട് പണം ലഭിക്കുേമ്പാൾ വാങ്ങൽ പൂർത്തിയാക്കിയാലും മതിയാകും. ഇതിനായി പുതിയ ഡെലിവറി തീയതി നൽകും.
പെട്രോൾ ഡീസൽ വാഹനങ്ങളെപ്പോലെ മാസക്കണക്കിൽ സർവ്വീസ് ചെയ്യുന്ന രീതി ഇ.വികൾക്ക് ഉണ്ടാകില്ല. എ.െഎ സ്മാർട്ട് വാഹനമായതിനാൽ എന്തെങ്കിലും മാറ്റിസ്ഥാപിക്കാനോ സർവീസ് ചെയ്യാനോ ആവശ്യമുള്ളപ്പോൾ സ്കൂട്ടർ ഉടമയോട് പറയും. അങ്ങിനെ വന്നാൽ ഡോർസ്റ്റെപ്പ് സർവ്വീസ്സും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.