Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ola Electric has officially started selling its electric scooters
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒാല ഇ.വി വിൽപ്പന...

ഒാല ഇ.വി വിൽപ്പന ഇന്നുമുതൽ; ആദ്യം പണമടക്കുന്നവർക്ക്​ ആദ്യം ഡെലിവറി

text_fields
bookmark_border

ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ മോഡലുകളുടെ വിൽപ്പന ബുധനാഴ്​ച്ച ആരംഭിച്ചു. വൈകുന്നേരം 6 മുതലാണ്​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കുമെന്ന്​ കമ്പനി അധികൃതർ പറഞ്ഞു. ഒക്ടോബർ മുതൽ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിങ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞ്, ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കി. വാഹനം വാങ്ങലും നിറങ്ങളുടെ തെര​െഞ്ഞടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഒാൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

ഒാല വാങ്ങൽ നടപടിക്രമം അറിയാം

റിസർവേഷൻ ഉള്ള ആർക്കും ഒാൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികൾ പൂർത്തിയാക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഒാല സ്​കൂട്ടർ മുറ്റത്ത്​ എത്തിക്കാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

വേരിയൻറും നിറവും തെരഞ്ഞെടുക്കാം

വാഹനം വാങ്ങുന്നതി​െൻറ ആദ്യ പടിയായി വേണ്ട വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കാം. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ ഒാലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഒാർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും പുനർനിർണയിക്കാനും കഴിയും. പക്ഷെ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

പണം നൽകൽ

ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്​താക്കൾക്ക്​ തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ്​ ഓപ്ഷനുകൾ നൽകുമെന്ന്​ കമ്പനി പറയുന്നു. ഡൗൺപേയ്​മെൻറ്​ അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് ​സഹായിക്കും. െഎ.ഡി.എഫ്​.സി ഫസ്റ്റ് ബാങ്ക്, എച്ച്​.ഡി.എഫ്​.സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ്​ ഒാല പ്രവർത്തിക്കുന്നത്​. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്​സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്​പ നൽകും.

ടാറ്റ ക്യാപിറ്റലും ഐഡിഎഫ്​സി ഫസ്റ്റ് ബാങ്കും ഡിജിറ്റൽ കെവൈസി പ്രോസസ്സ് ചെയ്യുകയും യോഗ്യരായ ഉപഭോക്താക്കൾക്ക് തൽക്ഷണ വായ്​പ അനുമതികൾ നൽകുകയും ചെയ്യും. ആധാർ കാർഡ്​, പാൻ കാർഡ, വിലാസത്തി​െൻറ തെളിവ്​ എന്നിവയാണ്​ ഉപഭോക്​താക്കൾ കയ്യിൽ കരുതേണ്ടത്​. ഫിനാൻസ്​ ആവശ്യമില്ലെങ്കിൽ ഓല എസ് 1 ന് 20,000 രൂപയോ ഓല എസ് 1 പ്രോയ്ക്ക് 25,000 രൂപയോ അഡ്വാൻസ് നൽകാം. ബാക്കി തുക മറ്റ്​ നടപടികൾ പൂർത്തിയാക്കു​േമ്പാൾ നൽകിയാൽ മതി. ബുക്കിങ്​ റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഡൗൺ-പേയ്‌മെൻറും അഡ്വാൻസും പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ഓല ഫാക്ടറിയിൽ നിന്ന് സ്​കൂട്ടർ അയയ്ക്കുന്നതുവരെ മാത്രമേ ബുക്കിങ്​ റദ്ദാക്കാനാവൂ.

ഇൻഷുറൻസും ടെസ്റ്റ് റൈഡും

ഓല ഇലക്ട്രിക് ആപ്പുവഴി വാഹനം ഇൻഷുർ ചെയ്യാനാകും. ഐസിഐസിഐ ലോംബാർഡ് നിലവിൽ സമഗ്രമായ വാഹന ഇൻഷുറൻസ് പോളിസികൾ വാഗ്​ദാനം ചെയ്യുന്നുണ്ട്​. ടെസ്​റ്റ്​ റൈഡുകൾ ഒക്ടോബർ മുതൽ ആരംഭിക്കും.

ഡെലിവറിയും സർവ്വീസും

2021 ഒക്ടോബറിൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ്​ ഒാല പറയുന്നത്​. സ്​കൂട്ടർ നേരിട്ട് വീട്ടിൽ എത്തിക്കുകയാണ്​ ചെയ്യുന്നത്​. വാഹനത്തി​െൻറ ഷിപ്പിങിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഡ്വാൻസ്​ കഴിഞ്ഞുള്ള പണം അടക്കണം. തുടർന്ന്​ ഡെലിവറി തീയതി അറിയിക്കും. പേയ്‌മെൻറ്​ തീയതി നഷ്‌ടപ്പെടുകയാണെങ്കിൽ അനുവദിച്ച സ്​കൂട്ടർ മറ്റൊരാൾക്ക് നൽകും. പിന്നീട് പണം ലഭിക്കു​േമ്പാൾ വാങ്ങൽ പൂർത്തിയാക്കിയാലും മതിയാകും. ഇതിനായി പുതിയ ഡെലിവറി തീയതി നൽകും.

പെട്രോൾ ഡീസൽ വാഹനങ്ങളെ​പ്പോലെ മാസക്കണക്കിൽ സർവ്വീസ്​ ചെയ്യുന്ന രീതി ഇ.വികൾക്ക്​ ഉണ്ടാകില്ല. എ.​െഎ സ്​മാർട്ട് വാഹനമായതിനാൽ എന്തെങ്കിലും മാറ്റിസ്ഥാപിക്കാനോ സർവീസ് ചെയ്യാനോ ആവശ്യമുള്ളപ്പോൾ സ്​കൂട്ടർ ഉടമയോട്​ പറയും. അങ്ങിനെ വന്നാൽ ഡോർസ്​റ്റെപ്പ്​ സർവ്വീസ്സും ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OlastartedElectric Scooterselling
News Summary - Ola Electric has officially started selling its electric scooters, the S1 and S1 Pro, from 6pm today.
Next Story