വാഹന കമ്പക്കാരായ നടൻമാരുടെ ഇടയിൽ മുൻനിരക്കാരനാണ് നടൻ പൃഥ്വിരാജ്. ലോേകാത്തര വാഹനങ്ങൾ ഒാടിക്കുകയും ചിലതെല്ലാം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യക്കാരുടെ സ്വന്തം ഒാഫ്റോഡറായ മഹീന്ദ്ര ഥാർ ഒാടിച്ചെന്ന് നടൻ ട്വീറ്റ് ചെയ്തു.
ഡിസൈനിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും മികച്ച അനുഭവം തരുന്ന വാഹനമാണ് ഥാറെന്ന് അദ്ദേഹം കുറിച്ചു. കൃത്യമായി വില നിർണ്ണയിച്ചാൽ നന്നായിരിക്കുമെന്നും തെൻറ അഭിപ്രായങ്ങൾ പണം വാങ്ങിയുള്ളതല്ലെന്നും പൃഥ്വിരാജ് എഴുതി. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയെ ട്വീറ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.
'പുതിയ മഹീന്ദ്ര ഥാർ ഒാടിച്ചു. ഡിസൈെൻറ കാര്യത്തിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. എന്നാൽ മികച്ച അനുഭവം തരുന്ന കാര്യത്തിൽ ഥാർ ഒട്ടും പുറകിലാണെന്ന് തോന്നുന്നില്ല. മഹീന്ദ്ര വില നിർണയിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഇതൊരു പരസ്യ പ്രമോഷനല്ല'- പൃഥ്വിരാജ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.