Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുതിയ ഥാർ ഒാടിച്ചെന്ന്​​ നടൻ പൃഥ്വിരാജ്​;  വിലയിടു​േമ്പാൾ ശ്രദ്ധിക്കണമെന്നും നിർദേശം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ ഥാർ...

പുതിയ ഥാർ ഒാടിച്ചെന്ന്​​ നടൻ പൃഥ്വിരാജ്​; വിലയിടു​േമ്പാൾ ശ്രദ്ധിക്കണമെന്നും നിർദേശം

text_fields
bookmark_border

വാഹന കമ്പക്കാരായ നടൻമാരുടെ ഇടയിൽ മുൻനിരക്കാരനാണ്​ നടൻ പൃഥ്വിരാജ്​. ലോ​േകാത്തര വാഹനങ്ങൾ ഒാടിക്കുകയും ചിലതെല്ലാം സ്വന്തമാക്കുകയും ചെയ്​തിട്ടുണ്ട്​ താരം. അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യക്കാരുടെ സ്വന്തം ഒാഫ്​റോഡറായ മഹീന്ദ്ര ഥാർ ഒാടിച്ചെന്ന്​​ നടൻ ട്വീറ്റ്​ ചെയ്​തു.

ഡിസൈനിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും മികച്ച അനുഭവം തരുന്ന വാഹനമാണ്​ ഥാറെന്ന്​ അദ്ദേഹം കുറിച്ചു. കൃത്യമായി വില നിർണ്ണയിച്ചാൽ നന്നായിരിക്കുമെന്നും ത​െൻറ അഭിപ്രായങ്ങൾ പണം വാങ്ങിയുള്ളതല്ലെന്നും പൃഥ്വിരാജ് എഴുതി. മഹീന്ദ്ര ചെയർമാൻ ആനന്ദ്​ മഹീന്ദ്രയെ ട്വീറ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്​.

​'പുതിയ മഹീന്ദ്ര ഥാർ ഒാടിച്ചു. ഡിസൈ​െൻറ കാര്യത്തിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. എന്നാൽ മികച്ച അനുഭവം തരുന്ന കാര്യത്തിൽ ഥാർ ഒട്ടും പുറകിലാണെ​ന്ന്​ തോന്നുന്നില്ല. മഹീന്ദ്ര വില നിർണയിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുമെന്ന്​ കരുതുന്നു. ഇതൊരു പരസ്യ പ്രമോഷനല്ല'- പൃഥ്വിരാജ് കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterPrithviraj SukumaranautomobileMahindra Thar
Next Story