ജോലിയിൽനിന്ന്​ പിരിച്ചുവിട്ട​ു;​ പ്രതികാരമായി 50 ബെൻസ് ​കാറുകൾ ഇടിച്ചുതകർത്ത്​ തൊഴിലാളി

ജോലിയിൽനിന്ന്​ പിരിച്ചുവിട്ട​ മെഴ്​സിഡസ്​​ ബെൻസിലെ തൊഴിലാളി പ്രതിഷേധമായി 50 ഓളം കാറുകൾ തകർത്തു. ബെൻസിന്‍റെ ഫാക്​ടറിയിൽ കടന്നാണ്​ പുതുതായിനിർമിച്ച 50 വി ക്ലാസ്​ ആഢംബര വാനുകൾ തകർത്തത്​. മോഷ്​ടിച്ച കാറ്റർപില്ലർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച്​ വാനുകൾ അടിച്ചുതകർക്കുകയായിരുന്നു. സ്‌പെയിനിലെ വിറ്റോറിയയിലെ മെഴ്‌സിഡസ് പ്ലാന്‍റിലാണ്​ സംഭവം.


സ്​പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെൻസ്​ നിർമാണശാലയാണ്​ വിറ്റോറിയയിലേത്​. പുതുവർഷത്തിന്‍റെ തലേന്നാണ്​ 38 കാരനായ തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. പ്രൊഡക്ഷൻ ലൈനിൽ നിന്ന്​ പുറത്തുവന്ന്​ദിവസങ്ങൾ മാത്രമായ പുതുപുത്തൻ വി ക്ലാസുകളാണ്​ നശിപ്പിക്കപ്പെട്ടത്​. സംഭവം നടന്നത്​ പുലർച്ചെ ഒരു മണിയോടെ ആയിരുന്നതിനാൽ സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ച്​തൊഴിലാളികൾ മാത്രമാണ്​ ഫാക്​ടറിയിൽ ഉണ്ടായിരുന്നത്​.

അവസാനം ആകാശത്തേക്ക്​ വെടിവച്ചശേഷമാണ്​ അക്രമിയെ കീഴടക്കിയത്​. 50 വാനുകൾ‌ പൂർണമായോ ഭാഗികമായോ തകർന്നതായി ഫാക്​ടറി അധികൃതർ സ്​ഥിരീകരിച്ചു. ഏകദേശം ആറ്​ മില്യൺ ഡോളർ (44 കോടി രൂപ) നഷ്​ടം കണക്കാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.