ജോലിയിൽനിന്ന് പിരിച്ചുവിട്ടു; പ്രതികാരമായി 50 ബെൻസ് കാറുകൾ ഇടിച്ചുതകർത്ത് തൊഴിലാളി
text_fieldsജോലിയിൽനിന്ന് പിരിച്ചുവിട്ട മെഴ്‌സിഡസ് ബെൻസിലെ തൊഴിലാളി പ്രതിഷേധമായി 50 ഓളം കാറുകൾ തകർത്തു. ബെൻസിന്‍റെ ഫാക്ടറിയിൽ കടന്നാണ് പുതുതായിനിർമിച്ച 50 വി ക്ലാസ് ആഢംബര വാനുകൾ തകർത്തത്. മോഷ്ടിച്ച കാറ്റർപില്ലർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച് വാനുകൾ അടിച്ചുതകർക്കുകയായിരുന്നു. സ്‌പെയിനിലെ വിറ്റോറിയയിലെ മെഴ്‌സിഡസ് പ്ലാന്‍റിലാണ് സംഭവം.
സ്‌പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെൻസ് നിർമാണശാലയാണ് വിറ്റോറിയയിലേത്. പുതുവർഷത്തിന്‍റെ തലേന്നാണ് 38 കാരനായ തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തുവന്ന്ദിവസങ്ങൾ മാത്രമായ പുതുപുത്തൻ വി ക്ലാസുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവം നടന്നത് പുലർച്ചെ ഒരു മണിയോടെ ആയിരുന്നതിനാൽ സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ച്തൊഴിലാളികൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്.
Mercedes-Benz has fired #Basque worker from work in Vitoria-Gasteiz in the last day of the year 2020 and he has wrecked 50 vans. #NeoLiberalism #CorporateEmpire #angryworker #solidarity #Proletarianism #WorkerClass #langileria #RiseUp pic.twitter.com/IP1nX73PDH
— Irlandarra (@aldamu_jo) December 31, 2020
അവസാനം ആകാശത്തേക്ക് വെടിവച്ചശേഷമാണ് അക്രമിയെ കീഴടക്കിയത്. 50 വാനുകൾ പൂർണമായോ ഭാഗികമായോ തകർന്നതായി ഫാക്ടറി അധികൃതർ സ്ഥിരീകരിച്ചു. ഏകദേശം ആറ് മില്യൺ ഡോളർ (44 കോടി രൂപ) നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.