രാജ്യം 74ാം സ്വതന്ത്ര്യദിനം ആഘോഷിക്കുേമ്പാൾ വാഹനപ്രേമികൾക്ക് ആവേശമേകി പുതിയ അവതാരം ജനിച്ചിരിക്കുന്നു. അതെ, മഹീന്ദ്രയുടെ പുതിയ ഥാർ. പേര് പഴയതു തന്നെയാണെങ്കിലും അടിമുടി മാറിയാണ് ഥാറിൻെറ രണ്ടാംജന്മം. പഴയ മോഡലിനേക്കാൾ വലിപ്പം മാത്രമല്ല, സാങ്കേതിക വിദ്യകളും സൗകര്യവുമെല്ലാം ഒരുപാട് വർധിച്ചു.
2010ലാണ് മഹീന്ദ്ര ആദ്യമായി ഥാറിനെ അവതരിപ്പിക്കുന്നത്. അതിനുശേഷം ഓഫ്റോഡ് കമ്പക്കാരുടെ ഇഷ്ടവാഹനമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. പത്ത് വർഷം കഴിഞ്ഞ് പുതുപ്പിറവി ഉണ്ടാകുേമ്പാൾ ഓഫ്റോഡ് മാത്രമല്ല, കുടുംബങ്ങളെയും മഹീന്ദ്ര മുന്നിൽകാണുന്നു. ഇതിൻെറ ഭാഗമായിട്ട് തന്നെയാണ് പെട്രോൾ എൻജിനും ഓട്ടോമാറ്റിക് ട്രാൻസിമിഷനുമെല്ലാം ഇടംപിടിച്ചിരിക്കുന്നത്.
നിലവിൽ പുതിയ മോഡൽ പ്രദർശിപ്പിക്കുക മാത്രമാണ് കമ്പനി ചെയ്തിരിക്കുന്നത്. ഇതിൻെറ അവതരണം ഗാന്ധി ജയന്തി ദിനമായ ഒകട്ടോബർ രണ്ടിന് നടക്കും. അതിനുശേഷമായിരിക്കും വില പ്രഖ്യാപിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്യുക.
ബോക്സി രൂപം നിലനിർത്തിയപ്പോൾ വലിപ്പം അൽപ്പം വർധിച്ചിട്ടുണ്ട്. നേരത്തെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഹെഡ്ലൈറ്റായിരുന്നുവെങ്കിൽ നിലവിലത് ബോണറ്റിന് താഴെയായി ഉള്ളിലേക്ക് വലിഞ്ഞനിലയിലാണ്. 18 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിൻെറ ഗാംഭീര്യം വർധിപ്പിക്കുന്നു. അഴിച്ചുമാറ്റാൻ കഴിയുന്ന ഹാർഡ് ടോപ്പാണ് മറ്റൊരു പ്രത്യേകത.
സെഡാനുകളോട് കിടപിടിക്കുന്ന ഇൻറീരിയറാണ് പുതിയ ഥാറിനുള്ളത്. സ്റ്റീയറിങ്ങിൽ മ്യൂസിക് കൺട്രോളർ ബട്ടണുകൾ ഇടംപിടിച്ചു. ഏഴ് ഇഞ്ച് ടഞ്ച് സ്ക്രീൻ ഇൻഫോടെയ്ൻ്മെൻറ് സംവിധാനം, ഓട്ടോ ൈക്ലമറ്റ് കൺട്രോൾ, പവർ വിൻഡോകൾ, ഇരട്ട എയർബാഗുകൾ, പാർക്കിങ് സെൻസറുകൾ, സ്പീഡ് അലർട്ട് സംവിധാനം തുടങ്ങിയവയും വാഹനത്തിൻെറ പ്രത്യേകതയാണ്.
എൻജിൻെറ കാര്യത്തിലും ട്രാൻസ്മിഷനിലും കാര്യമായ മാറ്റങ്ങൾ തന്നൊയണ് സംഭവിച്ചത്. നേരത്തെ ഡീസൽ എൻജിനും മാനുവൽ ഗിയർബോക്സും മാത്രമായിരുന്നു ഥാറിനുണ്ടായിരുന്നത്. എന്നാൽ, പുതിയ മോഡലിൽ ഡീസലിന് പുറമെ പെട്രോൾ എൻജിനും ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ഗിയറിലും ഥാറിനെ പറപ്പിക്കാം. എല്ലാ മോഡലുകളും ഫോർവീൽ ഡ്രെവായിരിക്കുമെന്നതും വാഹനകമ്പക്കാരുടെ ആവേശം കൂട്ടുന്നു.
രണ്ട് ലിറ്റർ പെട്രോൾ എൻജിൻെറ പരമാവധി കരുത്ത് 150 ബി.എച്ച്.പിയും 320 എൻ.എം ടോർക്കുമാണ്. അതേസമയം, 2.2 ലിറ്റർ ഡീസൽ എൻജിൻെറ പരമാവധി കരുത്ത് 130 ബി.എച്ച്.പിയാണ്. ആറ് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആറ് സ്പീഡ് മാനുവൽ ട്രാൻസിമിഷനുമാണ് ഥാറിലുള്ളത്. എ.എക്സ്, എൽ.എക്സ് എന്നീ വേരിയൻറുകളിലാണ് ഥാർ ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.