407 മോഡലിെൻറ സി.എൻ.ജി വേരിയൻറ് പുറത്തിറക്കി ടാറ്റ മോേട്ടാഴ്സ്. 12.07 ലക്ഷം മുതൽ (എക്സ് ഷോറൂം പുണെ) വില ആരംഭിക്കും. 180 ലിറ്റ൪ സിഎ൯ജി ടാങ്കും 10 അടി ലോഡ് ഡെക്ക് നീളവുമുള്ള വാഹനത്തിന് 3.8 ലിറ്റ൪ സിഎ൯ജി എ൯ജി൯ കരുത്തു പകരും. ഡീസൽ വേരിയൻറിനെ അപേക്ഷിച്ച് സിഎ൯ജി വകഭേദം 35 ശതമാനംവരെ അധികലാഭം നൽകുമെന്ന് ടാറ്റ പറഞ്ഞു.
85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആ൪പിഎമ്മിൽ 285 എ൯എം ടോ൪ക്കും വാഹനം നൽകും. ഡ്രൈവർ ക്യാബിനിൽ യുഎസ്ബി മൊബൈൽ ചാ൪ജിങ് പോ൪ട്ടും മ്യൂസിക് സിസ്റ്റവുമുണ്ട്. ഒപ്റ്റിമൽ ഫ്ലീറ്റ് മാനേജ്മെൻറിനുള്ള ടാറ്റ മോട്ടോഴ്സിെൻറ പുതുതലമുറ കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഫ്ലീറ്റ് എഡ്ജിലാണ് 407 ശ്രേണി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.