മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നഗര ഗതാഗതത്തിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍എസ്‌വി) അള്‍ട്രാ ടി.7 വിപണിയിൽ അവതരിപ്പിച്ചു. 4 ടയര്‍, 6 ടയര്‍ കോമ്പിനേഷനുകളില്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം സഹിതമാണ് അള്‍ട്രാ ടി.7 എത്തുന്നത്. 4എസ്പിസിആര്‍ എന്‍ജിന്‍ കരുത്തുപകരുന്ന ട്രക്ക് 1200 മുതല്‍ 2200 വരെ ആര്‍പിഎമ്മില്‍ 100എച്ച്.പി കരുത്തും 300എൻ.എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
ശക്തമായ മോഡുലാര്‍ ഷാസി ഡിസൈനാണ് വാഹനത്തിന്. റേഡിയല്‍ ട്യൂബ് ലെസ് ടയറുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും ലഭ്യമാക്കും. പ്രവര്‍ത്തനക്ഷമത, ഡ്രൈവിംഗ് കംഫര്‍ട്ട്, സൗകര്യങ്ങള്‍, കണക്ടിവിറ്റി എന്നിവയ്‌ക്കൊപ്പം മികച്ച സുരക്ഷയും വാഹനത്തിനുണ്ട് ടാറ്റ അധികൃതർ അവകാശപ്പെട്ടു. ക്രാഷ്-ടെസ്റ്റ് പൂര്‍ത്തിയാക്കിയ ക്യാബിന്‍, അധിക സുരക്ഷ നല്‍കുന്ന കരുത്തുറ്റ എയര്‍ ബ്രേക്കുകള്‍, ക്രമീകരിക്കാവുന്ന സീറ്റിംഗ് പൊസിഷനുകള്‍, ടില്‍റ്റ്-ആന്‍ഡ് ടെലിസ്‌കോപിക് പവര്‍ സ്റ്റിയറിംഗ്, ഡാഷ് മൗണ്ടഡ് ഗിയര്‍ ഷിഫ്റ്റര്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മ്യൂസിക് സിസ്റ്റം, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ട്, വിശാലമായ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. ക്ലിയര്‍-ലെന്‍സ് ഹെഡ്‌ലാംപുകളും എല്‍ഇഡി ടെയ്ല്‍ ലാംപുകളും ആകർഷകമാണ്. ഇ-കൊമേഴ്‌സ് ഉത്പന്നങ്ങള്‍, എഫ്എംസിജി, വാണിജ്യ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, അവശ്യസാധനങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍ തുടങ്ങിയവയുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന് ടാറ്റ അധികൃതർ അവകാശപ്പെട്ടു. ഏഴ് ടണ്‍ ജിവിഡബ്ല്യു വിഭാഗത്തില്‍ ഏറ്റവുമുയര്‍ന്ന പേലോഡ് ശേഷിയും ട്രക്കിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.