ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് ആക൪ഷകമായ കാ൪ ലോണുകൾ ലഭ്യമാക്കാ൯ ടാറ്റ മോട്ടോഴ്സ്

കൊച്ചി: ഉത്സവ സീസൺ മുന്നിൽക്കണ്ട് ഇന്ത്യയിലെ പ്രമുഖ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് പാസഞ്ച൪ വാഹന ഉപഭോക്താക്കൾക്കായി അനായാസ വായ്പാ സൗകര്യം ഏ൪പ്പെടുത്തും. 7.80% എന്ന ആക൪ഷകമായ പലിശ നിരക്കിലായിരിക്കും കാറുകൾക്ക് വായ്പ ലഭ്യമാക്കുക. പരമാവധി 90% വരെ ഓൺ-റോഡ് ഫണ്ടിങ് ലഭിക്കും.


ഏഴ് വ൪ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. ഉപഭോക്താക്കൾക്ക് അധിക ഫീസ് നൽകാതെ വായ്പ നേരത്തേ പൂ൪ണ്ണമായി തിരിച്ചടയ്ക്കുകയോ ഭാഗികമായി തരിച്ചടവ് നടത്തുകയോ ചെയ്യാം. രാജ്യത്തുടനീളമുള്ള 5700 ലധികം ശാഖകളിൽ നിന്നായി ആക൪ഷകവും വ്യക്തിഗതവുമായ കാ൪ ലോണുകൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ടാറ്റ മോട്ടോഴ്സ് ഡീല൪മാ൪ വഴിയും വായ്പയ്ക്കായി ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് രജിസ്റ്റ൪ ചെയ്യാം. 

Tags:    
News Summary - Tata Motors joins hands with Indian Bank for car loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.