ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് ആക൪ഷകമായ കാ൪ ലോണുകൾ ലഭ്യമാക്കാ൯ ടാറ്റ മോട്ടോഴ്സ്
text_fieldsകൊച്ചി: ഉത്സവ സീസൺ മുന്നിൽക്കണ്ട് ഇന്ത്യയിലെ പ്രമുഖ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് പാസഞ്ച൪ വാഹന ഉപഭോക്താക്കൾക്കായി അനായാസ വായ്പാ സൗകര്യം ഏ൪പ്പെടുത്തും. 7.80% എന്ന ആക൪ഷകമായ പലിശ നിരക്കിലായിരിക്കും കാറുകൾക്ക് വായ്പ ലഭ്യമാക്കുക. പരമാവധി 90% വരെ ഓൺ-റോഡ് ഫണ്ടിങ് ലഭിക്കും.
ഏഴ് വ൪ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. ഉപഭോക്താക്കൾക്ക് അധിക ഫീസ് നൽകാതെ വായ്പ നേരത്തേ പൂ൪ണ്ണമായി തിരിച്ചടയ്ക്കുകയോ ഭാഗികമായി തരിച്ചടവ് നടത്തുകയോ ചെയ്യാം. രാജ്യത്തുടനീളമുള്ള 5700 ലധികം ശാഖകളിൽ നിന്നായി ആക൪ഷകവും വ്യക്തിഗതവുമായ കാ൪ ലോണുകൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ടാറ്റ മോട്ടോഴ്സ് ഡീല൪മാ൪ വഴിയും വായ്പയ്ക്കായി ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് രജിസ്റ്റ൪ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.