കാറുകൾക്ക് വിലകുറച്ച് ടാറ്റ; 1.40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു

മുംബൈ: കാറുകൾക്ക് വിലക്കുറവുമായി ടാറ്റ മോട്ടോഴ്സ്. എസ്.യു.വികളുടെ വിലയിലാണ് ടാറ്റ മോട്ടോഴ്സ് കുറവ് വരുത്തിയിരിക്കുന്നത്. വിൽപനയിൽ 20 ലക്ഷം എസ്.യു.വികൾ എന്ന റെക്കോഡ് പിന്നിട്ടതിന് പിന്നാലെയാണ് ടാറ്റയുടെ ഗംഭീര ഓഫർ. സഫാരി, ഹാരിയർ, നെക്സൺ, പഞ്ച്, സിയേറ സഫാരി തുടങ്ങിയ മോഡലുകളുടെ വിലയിലാണ് ടാറ്റ മോട്ടോഴ്സ് കുറവ് വരുത്തിയിരിക്കുന്നത്.

ടാറ്റ ഹാരിയറിന്റെ പ്രാരംഭ വില 14.99 ലക്ഷം രൂപയായാണ് കുറച്ചിരിക്കുന്നത്. സഫാരിയുടേത് 15.49 ലക്ഷമായും കമ്പനി പുതുക്കി നിശ്ചയിച്ചു. ഇരു മോഡലുകൾക്ക് 1.4 ലക്ഷം രൂപയുടെ വരെ ആനൂകൂല്യങ്ങളും നൽകും. ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വിയായ നെക്സൺ ഇ.വിക്ക് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ടാറ്റയുടെ ചെറു എസ്.യു.വിയായ പഞ്ചിന് 30,000 രൂപയുടെ ആനുകൂല്യങ്ങളും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു.

എസ്.യു.വി വിപണിയെ കൃത്യമായി മനസിലാക്കി ആവശ്യമുള്ള ഉൽപന്നങ്ങൾ ജനങ്ങൾ നൽകാൻ കഴിഞ്ഞതാണ് സെഗ്മെന്റിലെ തങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു. 20 ലക്ഷം എസ്.യു.വികൾ വിൽക്കാൻ കഴിഞ്ഞത് വരും വർഷങ്ങളിൽ കമ്പനിക്ക് ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മാരുതി സുസുക്കി എസ്.യു.വിയുടെ ജിംനിയുടെ വിലയിലും കുറവ് വരുത്തിയിരുന്നു. 3.3 ലക്ഷം രൂപയുടെ കുറവാണ് ജിംനിക്ക് മാരുതി വരുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ടാറ്റയും വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്.

Tags:    
News Summary - Tata Motors reduces price of its popular SUVs Harrier, Safari, to give benefits up to Rs 1.4 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.