വോയ്‌സ് കമാൻഡും നാവിഗേഷനുമുള്ള തിയാഗോ; ലിമിറ്റഡ്​ എഡിഷൻ പതിപ്പ​ുമായി ടാറ്റ​

ടാറ്റ തിയാഗോയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പ് പുറത്തിറങ്ങി. 5.79 ലക്ഷം രൂപയാണ്​ പുതിയ വേരിയന്‍റിന്‍റെ വില. തിയാഗോയുടെ എക്സ് ടി ട്രിം അടിസ്ഥാനമാക്കിയുള്ള മോഡലിന്​ 29,000 രൂപ കൂടുതലാണ്. പക്ഷേ അധികമായി നിരവധി സവിശേഷതകളും പുതിയ അലോയ് വീലുകളും ലഭിക്കും. 14 ഇഞ്ച് ആണ്​ അലോയ് വീലുകൾ. ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റത്തിൽ വോയ്‌സ് കമാൻഡുകൾ, ഓൺ-ബോർഡ് നാവിഗേഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


എന്താണ് പുതിയത്?

കാഴ്ചയിൽ മറ്റ്​ തിയാഗോകളിൽനിന്ന്​ ലിമിറ്റഡ്​ എഡിഷൻ പതിപ്പ​ിനുള്ള ഒരേയൊരു വ്യത്യാസം കറുത്ത നിറമുള്ള 14 ഇഞ്ച് അലോയ് വീലുകളാണ്​. തിയാഗോയുടെ മധ്യനിരയിൽവരുന്ന എക്സ് ടി വേരിയന്‍റിനെ അടിസ്ഥാനമാക്കിയാണ്​ ലിമിറ്റഡ്​ എഡിഷൻ പതിപ്പ്​ നിർമിച്ചിരിക്കുന്നത്​. ടാറ്റ ഓൺ-ബോർഡ് നാവിഗേഷൻ, 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം, വോയ്‌സ് കമാൻഡുകൾ, എക്‌സ്‌ടിയുടെ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ഫോളോ-മി-ഹോം ഹെഡ്​ലൈറ്റുകൾ, നാല്​ സ്പീക്കറുകൾ, പവർ വിൻഡോകൾ, കീലെസ് എൻട്രി, പവർ വിങ്​ മിററുകൾ, സ്റ്റിയറിങ്​ മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിലുണ്ട്​.


86 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. 5 സ്പീഡ് മാനുവൽ ഗിയർബോക്​സുമുണ്ട്​. ഹ്യുണ്ടായ് സാ​ൻട്രോ (4.68-6.00 ലക്ഷം രൂപ), ഡാറ്റ്സൺ ഗോ (4.02-6.51 ലക്ഷം രൂപ), മാരുതി സുസുക്കി സെലേറിയോ (4.53-5.78 ലക്ഷം രൂപ), വാഗൺ ആർ (4.66-6.18 ലക്ഷം രൂപ) എന്നിവരാണ്​ തിയാഗോയുടെ പ്രധാന എതിരാളികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.