വോയ്‌സ് കമാൻഡും നാവിഗേഷനുമുള്ള തിയാഗോ; ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ടാറ്റ
text_fieldsടാറ്റ തിയാഗോയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പ് പുറത്തിറങ്ങി. 5.79 ലക്ഷം രൂപയാണ് പുതിയ വേരിയന്‍റിന്‍റെ വില. തിയാഗോയുടെ എക്സ് ടി ട്രിം അടിസ്ഥാനമാക്കിയുള്ള മോഡലിന് 29,000 രൂപ കൂടുതലാണ്. പക്ഷേ അധികമായി നിരവധി സവിശേഷതകളും പുതിയ അലോയ് വീലുകളും ലഭിക്കും. 14 ഇഞ്ച് ആണ് അലോയ് വീലുകൾ. ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ വോയ്‌സ് കമാൻഡുകൾ, ഓൺ-ബോർഡ് നാവിഗേഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്താണ് പുതിയത്?
കാഴ്ചയിൽ മറ്റ് തിയാഗോകളിൽനിന്ന് ലിമിറ്റഡ് എഡിഷൻ പതിപ്പിനുള്ള ഒരേയൊരു വ്യത്യാസം കറുത്ത നിറമുള്ള 14 ഇഞ്ച് അലോയ് വീലുകളാണ്. തിയാഗോയുടെ മധ്യനിരയിൽവരുന്ന എക്സ് ടി വേരിയന്‍റിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ പതിപ്പ് നിർമിച്ചിരിക്കുന്നത്. ടാറ്റ ഓൺ-ബോർഡ് നാവിഗേഷൻ, 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, വോയ്‌സ് കമാൻഡുകൾ, എക്‌സ്‌ടിയുടെ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ഫോളോ-മി-ഹോം ഹെഡ്ലൈറ്റുകൾ, നാല് സ്പീക്കറുകൾ, പവർ വിൻഡോകൾ, കീലെസ് എൻട്രി, പവർ വിങ് മിററുകൾ, സ്റ്റിയറിങ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിലുണ്ട്.
86 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമുണ്ട്. ഹ്യുണ്ടായ് സാൻട്രോ (4.68-6.00 ലക്ഷം രൂപ), ഡാറ്റ്സൺ ഗോ (4.02-6.51 ലക്ഷം രൂപ), മാരുതി സുസുക്കി സെലേറിയോ (4.53-5.78 ലക്ഷം രൂപ), വാഗൺ ആർ (4.66-6.18 ലക്ഷം രൂപ) എന്നിവരാണ് തിയാഗോയുടെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.