ഒറ്റ ചാർജിൽ 306 കിലോമീറ്റർ റേഞ്ച്​, വില-11.99 ലക്ഷം; തിഗോർ ഇ.വിയെപറ്റി അറിയേണ്ടതെല്ലാം

സിപ്​ട്രോൺ കരുത്തുമായെത്തുന്ന തിഗോർ ഇ.വി നിരത്തിലെത്തിച്ച്​ ടാറ്റ. വാഹനത്തി​െൻറ ബുക്കിങ്​ നേരത്തേതന്നെ തുടങ്ങിയിരുന്നു​. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക്​ ചെയ്യാം. രാജ്യത്ത്​ ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായാണ്​ തിഗോർ നിരത്തിലെത്തുക. നെക്​സൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്​ട്രോൺ പവർട്രെയിനാണ്​ തിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്​.

306 കിലോമീറ്റർ റേഞ്ച്​, വില-11.99 ലക്ഷം മുതൽ

തിഗോർ ഇ.വിക്ക്​ ടാറ്റ അവകാശപ്പെടുന്ന റേഞ്ച്​ 306 കിലോമീറ്ററാണ്​. ​െഎഡിയൽ കണ്ടീഷനിൽ എ.ആർ.എ.​െഎ സർട്ടിഫിക്കറ്റ്​ നൽകിയ റേഞ്ചാണിത്​. ഇതിൽ വലിയ കുറവ്​ യഥാർഥ റോഡ്​ കണ്ടീഷനിൽ ഉണ്ടാകും. സാധാരണ ഡ്രൈവിങിൽ 200 കിലോമീറ്ററക്കൊ പ്രതീക്ഷിച്ചാൽ മതി. 315 കിലോമീറ്റർ റേഞ്ച്​ പറഞ്ഞ്​ നിരത്തിലെത്തിയ നെക്​സൺ പോലുള്ളവയിലെ പരീക്ഷണങ്ങൾ പറയുന്നത് റേഞ്ച്​ വളരെയധികം മാറിമറിയാം എന്നുതന്നെയാണ്​​.


സാധാരണ ഹോം ചാർജർ ഉപയോഗിച്ച്​ വാഹനം ചാർജ് ചെയ്​താൽ 80 ശതമാനം എത്താൻ 8.5 മണിക്കൂർ എടുക്കും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ ഒരു മണിക്കൂർകൊണ്ട്​ 80 ശതമാനം ചർജ്​ നിറക്കാൻ കഴിയും. നാല്​ വേരിയൻറുകളാണ്​ വാഹനത്തിനുള്ളത്​. ഏറ്റവും താഴെയുള്ള എക്​സ്​.ഇക്ക്​ 11.99 ലക്ഷം വിലവരും. ഏറ്റവും ഉയർന്ന എക്​സ്​.ഇസഡ്​ പ്ലസ്​ ഡ്യൂവൽ ടോൺ വാഹനത്തിന്​ 13.14 ലക്ഷമാണ്​ വില. നെക്​സൺ ഇ.വിയുമായി താരതമ്യ​െപ്പടുത്തിയാൽ വില കുറവാണ്​ വാഹനത്തിന്​ എന്ന്​ പറയാം. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകി​െൻറ പ്രത്യേകതയാണ്​. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.


ഡിസൈൻ

പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറി​െൻറ രൂപകൽപ്പനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്​ ഇ.വി ഒരുക്കിയിരിക്കുന്നത്​. പരമ്പരാഗത ഗ്രില്ലി​െൻറ സ്ഥാനത്ത് തിളങ്ങുന്ന കറുത്ത പാനലാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്​. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്​കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്​.


നെക്​സൺ vs തിഗോർ

നെക്​സണിൽ, സിപ്​ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ്​ ഉപയോഗിക്കുന്നത്​. 129 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ്​ റേഞ്ച്​. എന്നാൽ ഇൗ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോ​േട്ടാർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്​പ്പാദിപ്പിക്കും. ആറ്​ സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കിനും ഇലക്ട്രിക് മോട്ടോറിനും IP67 റേറ്റിങും ഉണ്ട്. എട്ട്​ വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്​ദാനം ചെയ്യുന്നു.


ഇൻറീരിയർ

ചില ബ്ലൂ ആക്​സൻറുകൾ ഒഴിച്ചുനിർത്തിയാൽ ഉൾവശ​െത്ത രൂപകൽപ്പനയിൽ പരമ്പരാഗത തിഗോറിന്​ തുല്യമാണ്​ ഇ.വി പതിപ്പ്​. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല്​ സ്​പീക്കറുകൾ, നാല്​ ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, റിയർ പാർക്കിങ്​ ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ്​ എന്നിവയും സുരക്ഷക്കായി തിഗോറിൽ ലഭിക്കുന്നു.


കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു ഇ.വി കാർ എന്ന ഇന്ത്യൻ മധ്യവർഗത്തി​െൻറ സ്വപ്​നമാണ്​ തിഗോറിലൂടെ പൂവണിഞ്ഞിരിക്കുന്നത്​. ടാറ്റയുടെ അവകാശവാദങ്ങൾ മാറ്റി നിർത്തി, 200 കിലോമീറ്റർ റേഞ്ച്​ എന്ന യാഥാർഥ്യം അംഗീകരിച്ചാൽപോലും നിലവിലെ ിന്ധന വിലയിൽ തിഗോർ ഒരു അനുഗ്രഹമാകും. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്​താക്കൾക്ക് ലഭിക്കുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇ.വിയാണ്​ തിഗോർ എന്ന്​ നിസംശയം പറയാനാകും.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.