ഒറ്റ ചാർജിൽ 306 കിലോമീറ്റർ റേഞ്ച്, വില-11.99 ലക്ഷം; തിഗോർ ഇ.വിയെപറ്റി അറിയേണ്ടതെല്ലാം
text_fieldsസിപ്‌ട്രോൺ കരുത്തുമായെത്തുന്ന തിഗോർ ഇ.വി നിരത്തിലെത്തിച്ച് ടാറ്റ. വാഹനത്തിെൻറ ബുക്കിങ് നേരത്തേതന്നെ തുടങ്ങിയിരുന്നു. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം. രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായാണ് തിഗോർ നിരത്തിലെത്തുക. നെക്സൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്‌ട്രോൺ പവർട്രെയിനാണ് തിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്.
306 കിലോമീറ്റർ റേഞ്ച്, വില-11.99 ലക്ഷം മുതൽ
തിഗോർ ഇ.വിക്ക് ടാറ്റ അവകാശപ്പെടുന്ന റേഞ്ച് 306 കിലോമീറ്ററാണ്. െഎഡിയൽ കണ്ടീഷനിൽ എ.ആർ.എ.െഎ സർട്ടിഫിക്കറ്റ് നൽകിയ റേഞ്ചാണിത്. ഇതിൽ വലിയ കുറവ് യഥാർഥ റോഡ് കണ്ടീഷനിൽ ഉണ്ടാകും. സാധാരണ ഡ്രൈവിങിൽ 200 കിലോമീറ്ററക്കൊ പ്രതീക്ഷിച്ചാൽ മതി. 315 കിലോമീറ്റർ റേഞ്ച് പറഞ്ഞ് നിരത്തിലെത്തിയ നെക്സൺ പോലുള്ളവയിലെ പരീക്ഷണങ്ങൾ പറയുന്നത് റേഞ്ച് വളരെയധികം മാറിമറിയാം എന്നുതന്നെയാണ്.
സാധാരണ ഹോം ചാർജർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്താൽ 80 ശതമാനം എത്താൻ 8.5 മണിക്കൂർ എടുക്കും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർകൊണ്ട് 80 ശതമാനം ചർജ് നിറക്കാൻ കഴിയും. നാല് വേരിയൻറുകളാണ് വാഹനത്തിനുള്ളത്. ഏറ്റവും താഴെയുള്ള എക്സ്.ഇക്ക് 11.99 ലക്ഷം വിലവരും. ഏറ്റവും ഉയർന്ന എക്സ്.ഇസഡ് പ്ലസ് ഡ്യൂവൽ ടോൺ വാഹനത്തിന് 13.14 ലക്ഷമാണ് വില. നെക്സൺ ഇ.വിയുമായി താരതമ്യെപ്പടുത്തിയാൽ വില കുറവാണ് വാഹനത്തിന് എന്ന് പറയാം. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിെൻറ പ്രത്യേകതയാണ്. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസൈൻ
പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറിെൻറ രൂപകൽപ്പനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് ഇ.വി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഗ്രില്ലിെൻറ സ്ഥാനത്ത് തിളങ്ങുന്ന കറുത്ത പാനലാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്.
നെക്സൺ vs തിഗോർ
നെക്സണിൽ, സിപ്‌ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഉപയോഗിക്കുന്നത്. 129 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ് റേഞ്ച്. എന്നാൽ ഇൗ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോേട്ടാർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. ആറ് സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കിനും ഇലക്ട്രിക് മോട്ടോറിനും IP67 റേറ്റിങും ഉണ്ട്. എട്ട് വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.
ഇൻറീരിയർ
ചില ബ്ലൂ ആക്സൻറുകൾ ഒഴിച്ചുനിർത്തിയാൽ ഉൾവശെത്ത രൂപകൽപ്പനയിൽ പരമ്പരാഗത തിഗോറിന് തുല്യമാണ് ഇ.വി പതിപ്പ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിങ് ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ് എന്നിവയും സുരക്ഷക്കായി തിഗോറിൽ ലഭിക്കുന്നു.
കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു ഇ.വി കാർ എന്ന ഇന്ത്യൻ മധ്യവർഗത്തിെൻറ സ്വപ്നമാണ് തിഗോറിലൂടെ പൂവണിഞ്ഞിരിക്കുന്നത്. ടാറ്റയുടെ അവകാശവാദങ്ങൾ മാറ്റി നിർത്തി, 200 കിലോമീറ്റർ റേഞ്ച് എന്ന യാഥാർഥ്യം അംഗീകരിച്ചാൽപോലും നിലവിലെ ിന്ധന വിലയിൽ തിഗോർ ഒരു അനുഗ്രഹമാകും. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇ.വിയാണ് തിഗോർ എന്ന് നിസംശയം പറയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.