രണ്ടാം കൊറോണ വേവിൽ നിന്ന് രക്ഷനേടാൻ ലോക്ഡൗൺ പ്രഖ്യാപിച്ച ഫ്രാൻസിൽ വമ്പൻ ഗതാഗതക്കുരുക്ക്. നഗരങ്ങളിൽ നിന്ന് ആളുകൾ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങിയതോടെയാണ് റോഡുകൾ കുരുക്കിലമർന്നത്. പാരീസിനു സമീപം 435 മൈൽ (700 കിലോമീറ്റർ) ദൂരത്തിലാണ് ട്രാഫിക് ജാം രൂപെപ്പട്ടത്. രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഇതിനകംതന്നെ പ്രാബല്യത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പല രാജ്യങ്ങളും ആഴ്ചകളോളം അടച്ചിട്ടിരുന്നു.
ഫ്രാൻസിൽ വർധിച്ചുവരുന്ന അണുബാധ രാജ്യത്തിെൻറ ആരോഗ്യ വ്യവസ്ഥയെ തകർക്കും എന്ന ആശങ്ക വർധിച്ചുവരികയാണ്. അതിനാൽ അധികൃതർ വെള്ളിയാഴ്ച മുതൽ നാലാഴ്ചത്തെ ലോക്ഡൗണിന് ഉത്തരവിട്ടിരുന്നു.ആളുകൾ ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും ശേഖരിച്ചതിനാൽ പലചരക്ക് കടകളിലും സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഫ്രാൻസിൽ ആകെ 6.7 കോടി ജനങ്ങളാണുള്ളത്. എല്ലാവരോടും വീടുകളിൽതന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലാത്തവർക്ക് കർശനമായ പിഴയോ പ്രോസിക്യൂഷനോ ഏർപ്പെടുത്താൻ ഉത്തരവിട്ടിട്ടുണ്ട്. വീടിെൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാനും, മെഡിക്കൽ അപ്പോയിൻമെൻറുകൾക്ക് പോകാനും അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഫ്രാൻസിലെ പ്രതിദിന കേസുകൾ ശരാശരി 50,000 ആണ്. ഫ്രാൻസിെൻറ യൂറോപ്യൻ അയൽക്കാരിൽ പലരും വർധിച്ചുവരുന്ന അണുബാധയുടെ ഭീഷണിയിലാണ്. ബെൽജിയത്തിൽ പ്രതിദിന ശരാശരി ഒരു ലക്ഷം ആളുകൾക്ക് 150 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.