ലോകത്തിെൻറ സഞ്ചാര സാധ്യതകളുടെ തലവര മാറ്റിമറിക്കുന്ന സംവിധാനമാണ് ഹൈപ്പർലൂപ്പ്. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായുള്ള വിർജിൻ കമ്പനിയാണ് ഹൈപ്പർലൂപ്പ് നിർമിക്കുന്നത്. അതിവേഗ യാത്ര സാധ്യമാക്കുന്ന ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യരായ യാത്രക്കാരുമായി പരീക്ഷണം നടത്തിയിരിക്കുകയാണ് വിർജിൻ കമ്പനി. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറും പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടറുമാണ് ആദ്യ പരീക്ഷണ ഒാട്ടത്തിൽ യാത്രക്കാരായത്.
പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കാന്തിക മണ്ഡലത്തിെൻറ സഹായത്തോടെയാണ് ഹൈപ്പർ ലൂപ്പ് സഞ്ചരിക്കുക. മണിക്കൂറിൽ 965 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഹൈപ്പർലൂപ്പിനാകും. നിലവിൽ പരീക്ഷണ ഒാട്ടം നടത്തിയിരിക്കുന്നത് 100 മൈൽ അഥവാ 160 കിലോമീറ്റർ വേഗതയിലാണ്. 15 സെക്കൻഡ്കൊണ്ട് 500 മീറ്റർ ദൂരം ഹൈപ്പർലൂപ്പ് സഞ്ചരിച്ചു. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ലൂപ്പാണ് പരീക്ഷിച്ചത്. ഭാവിയിൽ 28 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലായിരിക്കും വാഹനം ഒരുക്കുക.
വിർജിൻ കമ്പനിയും ഇന്ത്യയും തമ്മിൽ
2018ലാണ് മഹാരാഷ്ട്ര സർക്കാർ വിർജിൻ ഗ്രൂപ്പുമായി ഹൈപ്പർലൂപ്പ് നിർമാണത്തിൽ കരാറിൽ ഏർപ്പെട്ടത്. മുംബൈ-പൂനെ റൂട്ടിലാണ് ഇവ നിർമിച്ചത്. പ്രവർത്തനക്ഷമമാവുകയാണെങ്കിൽ മുംബൈ-പൂനെ റൂട്ടിലൂടെയുള്ള മുന്ന് മണിക്കൂർ യാത്രാസമയം 25 മിനിട്ടായി കുറക്കാൻ പുതിയ സംവിധാനത്തിനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.