ദുബൈയിൽ പരീക്ഷണത്തിനൊരുങ്ങുന്ന ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യുടെ മാതൃക

ദു​ബൈ: അ​തി​വേ​ഗം വ​ള​രു​ന്ന ദു​ബൈ ന​ഗ​ര​ത്തി​ൽ ഒ​രി​ട​ത്തു​നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ എ​യ​ർ ടാ​ക്സി​ക​ൾ ല​ഭ്യ​മാ​കു​ന്ന കാ​ലം അ​തി വി​ദൂ​ര​മ​ല്ല.​ അ​തി​നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​ക​ളു​ടെ പ​രീ​ക്ഷ​ണം മാ​സ​ങ്ങ​ൾ​ക്ക​കം ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്. ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ച ദു​ബൈ​എ​യ​ർ ഷോ​യി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഹെ​ലി​കോ​പ്​​റ്റ​റു​ക​ളിൽനിന്ന് വ്യത്യസ്തമായി ശ​ബ്​​ദ​മി​ല്ലാ​ത്ത​തും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ പു​തി​യ ഇ​നം സ്പാ​നി​ഷ്​ എ​യ​ർ ടാ​ക്സി​ക​ളാ​ണ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ ഒ​രു​ങ്ങു​ന്ന​ത്. സ്പാ​നി​ഷ് ക​മ്പ​നി​യാ​യ ക്രി​സാ​ലി​യ​ന്റെ കാ​ർ​ബ​ൺ ര​ഹി​ത ഇ​ല​ക്ട്രി​ക് വെ​ർ​ട്ടി​ക്ക​ൽ ടേ​ക്ക് ഓ​ഫ് ആ​ൻ​ഡ് ലാ​ൻ​ഡി​ങ്​ ടാ​ക്സി 2019 മു​ത​ൽ വ​ട​ക്ക​ൻ സ്പെ​യി​നി​ൽ പ​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​ണ്. യു.​എ.​ഇ സ്ഥാ​പ​ന​മാ​യ വാ​ൾ​ട്രാ​ൻ​സ് എ​ന്ന ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ക​മ്പ​നി​യു​മാ​യി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്ണ്പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ൽ 180-216കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ഇ​തി​ന്​ സാ​ധി​ക്കും. ഫ്ലൈ​ഫ്രീ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​നം ടേ​ക്ക്​ ഓ​ഫി​ന്‍റെ​യും ലാ​ൻ​ഡി​ങി​ന്‍റെ​യും സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥി​ര​ത ന​ൽ​കു​ന്ന​താ​ണ്. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത, സ്ഥി​ര​ത, വി​ശ്വാ​സ്യ​ത, കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ളു​പ്പം എ​ന്നി​വ ഇ​തി​ന്‍റെ ഡി​സൈ​ന​ർ​മാ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. 120കി.​മീ​റ്റ​ർ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന ബാ​റ്റ​റി​യാ​ണ്​ നി​ല​വി​ൽ എ​യ​ർ ടാ​ക്സി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​ല​റ്റ​ട​ക്കം ആ​റു​പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ്​ അ​ക​ത്ത്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​റ​ക്കും ടാ​ക്‌​സി​ക​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​നു​ള്ള ഒ​രു​ക്കം നേ​ര​ത്തെ ത​ന്നെ ദു​ബൈ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2026ഓ​ടെ ഇ​ത്ത​രം ടാ​ക്‌​സി​ക​ളി​ൽ ദു​ബൈ​യു​ടെ ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​കൈ​പോ​ര്‍ട്‌​സ് ദു​ബൈ​യി​ല്‍ ആ​ദ്യ​ത്തെ വെ​ര്‍ട്ടി​പോ​ര്‍ട്ടു​ക​ള്‍ പ​ണി​യു​ന്ന​തി​ന്​ നേ​ര​ത്തെ ക​രാ​റി​ലെ​ത്തി​യി​രു​ന്നു.

വെ​ര്‍ട്ടി​പോ​ര്‍ട്ടു​ക​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക​ത്ത് ത​ന്നെ പ​റ​ക്കും ടാ​ക്‌​സി ശൃം​ഖ​ലാ സം​വി​ധാ​നു​മു​ള്ള ആ​ദ്യ ന​ഗ​ര​മാ​യി ദു​ബൈ മാ​റും. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ അ​ടു​ത്താ​ണ് വെ​ര്‍ട്ടി​പോ​ര്‍ട്ടി​ന്റെ പ്ര​ധാ​ന കേ​ന്ദ്രം വ​രു​ന്ന​ത്. ഡൗ​ണ്‍ടൗ​ണ്‍, ദു​ബാ​യ് മ​റീ​ന, പാം ​ജു​മൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു വെ​ര്‍ട്ടി​പോ​ര്‍ട്ടു​ക​ള്‍ നി​ർ​മി​ക്കു​ക. അ​തി​നി​ടെ ലോ​ക​ത്ത്​ ആ​ദ്യ​മാ​യി പ​റ​ക്കും കാ​റു​ക​ളു​ടെ റേ​സി​ങി​നും യു.​എ.​ഇ വേ​ദി​യാ​കു​​മെ​ന്ന്​ എ​യ​ർ​ഷോ​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​റ​ക്കും കാ​റു​ക​ൾ നി​ർ​മി​ക്കു​ന്ന ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ മെ​ക്ക ഫ്ലൈ​റ്റി​ന്‍റെ സി.​ഇ.​ഒ ക്രി​സ്റ്റ്യ​ൻ പി​നി​യ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2025ന്‍റെ അ​വ​സാ​ന​ത്തോ​ടെ പ​റ​ക്കും റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​ ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി​യു​ള്ള​ത്. ഒ​രാ​ൾ​ക്ക്​ മാ​ത്രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന കാ​റു​ക​ളാ​ണ്​ ഇ​തി​ന്​ ഉ​പ​യോ​ഗി​ക്കു​ക.​ ഭൂ​മി​യി​ൽ നി​ന്ന്​ 4-5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ ക​ഴി​യും. ഭൂ​മി​യി​ൽ നി​ന്ന്​ അ​ഞ്ചു മീ​റ്റ​ർ മാ​ത്രം ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​നാ​ൽ കാ​ണി​ക​ൾ​ക്ക്​ മ​ത്സ​രം കാ​ണാ​ൻ ക​ഴി​യും.

Tags:    
News Summary - Electric Air Taxis to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.