കാലാവധി കഴിഞ്ഞ വാഹനം മാറ്റി വാങ്ങുന്നവർക്ക് വിലക്കിഴിവ് നൽകാമെന്ന് നിർമാതാക്കൾ

ന്യൂഡൽഹി: കാലാവധി കഴിഞ്ഞ വാഹനം മാറ്റി പുതിയത് വാങ്ങുന്നവർക്ക് വിലക്കിഴിവ് നൽകാമെന്ന് നിർമാതാക്കൾ. 1.5 മുതൽ മൂന്ന് ശതമാനംവരെ വിലക്കുറവാണ് മിക്ക യാത്ര, വാണിജ്യ വാഹന നിർമാതാക്കളും വാഗ്ദാനം ചെയ്യുക. വാണിജ്യ വാഹന നിർമാതാക്കൾ രണ്ട് വർഷത്തേക്കും യാത്ര വാഹന നിർമാതാക്കൾ ഒരു വർഷത്തേക്കുമാണ് ഓഫർ നൽകുക. യാത്ര വാഹന കമ്പനികൾ പുതിയ കാറിന്റെ ഷോറൂം വിലയിൽ 1.5 ശതമാനം അല്ലെങ്കിൽ 20,000 രൂപയുടെ കിഴിവും വാണിജ്യ വാഹനങ്ങൾക്ക് ഷോറൂം വിലയുടെ മൂന്ന് ശതമാനത്തിന് തുല്യമായ വിലക്കുറവുമാണ് നൽകുക.

ഓട്ടോമൊബൈൽ വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച ഇന്ത്യൻ ഓട്ടോമൊബൈൽ നിർമാതാക്കളുടെ സൊസൈറ്റി (സിയാം) പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Manufacturers ready to discounts to those who exchange expired vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.