കഴിഞ്ഞദിവസമാണ് ഇന്ത്യൻ വാഹനങ്ങളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ക്രാഷ് ടെസ്റ്റിെൻറ ഫലം പുറത്തുവന്നത്. പല വാഹനങ്ങൾക്കും കുറഞ്ഞ റേറ്റിങ് മാത്രമാണ് ലഭിച്ചത്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ പല വാഹനനിർമാതാക്കളും ഏറെ പിറകിലാണെന്ന് പറയാതെ വയ്യ. എന്നാലും ഒാരോ വർഷം കഴിയുംതോറും നിലവാരം വർധിക്കുന്നു എന്നത് ആശ്വാസകരമാണ്.
സുരക്ഷയുടെ കാര്യം പറയുേമ്പാൾ ആദ്യം ഒാർമയിലെത്തുക വോൾവോ തന്നെയാണ്. സ്വീഡിഷ് കമ്പനിയുടെ വാഹനങ്ങൾ കഴിഞ്ഞിേട്ട മറ്റാരും സുരക്ഷയുടെ കാര്യത്തിലുള്ളൂ. പുതിയ ചില പരീക്ഷണങ്ങളുമായി വീണ്ടും വാഹനലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് വോൾവോ. ഇത്തവണ, വാഹനത്തിെൻറ സുരക്ഷ മാത്രമല്ല, അപകടം സംഭവിച്ചാൽ എങ്ങനെ യാത്രക്കാരെ രക്ഷിക്കാനാകുമെന്ന കാര്യം കൂടി പരിശോധിക്കുകയാണ് വോൾവോ.
10 പുതിയ കാറുകളെ 30 മീറ്റർ ഉയരമുള്ള ക്രെയിനിൽനിന്ന് താഴേക്കിട്ടായിരുന്നു പരീക്ഷണം. സ്വീഡനിലെ ഗോഥെൻബർഗിൽ വോൾവോ കാർ സുരക്ഷാ കേന്ദ്രത്തിലാണ് ക്രാഷ് പരിശോധന നടന്നത്. ഒാരോ വാഹനങ്ങളെയും നിരവധി തവണയാണ് താഴെയിട്ടത്. ആദ്യത്തെ വീഴ്ചയിൽ സംഭവിക്കുന്നത്, ഒന്നിലേറെ തവണ വാഹനം ഇടിക്കുേമ്പാഴുള്ള മാറ്റങ്ങൾ എന്നിവയെല്ലാം ഇവർ പരിശോധിച്ചു.
'ഞങ്ങൾ നിരവധി വർഷങ്ങളായി സ്വീഡിഷ് രക്ഷാപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. എല്ലാവർക്കും സുരക്ഷിതമായ ഗതാഗതം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിഭീകരമായ അപകടങ്ങൾ ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ പ്രാർഥന. എന്നാൽ, എല്ലാ അപകടങ്ങളും നമുക്ക് ഒഴിവാക്കാനാവില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ അറിയുക എന്നത് വളരെ പ്രധാനമാണ്' -വോൾവോ കാർസ് ട്രാഫിക് ആക്‌സിഡൻറ് റിസർച്ച് ടീമിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹേക്കൻ ഗുസ്താഫ്‌സൺ പറയുന്നു.
ഏതൊരു അപകടത്തിെൻറയും ആദ്യ മണിക്കൂറാണ് ഏറ്റവും പ്രധാനം. ഗുരുതരമായി പരിക്കേറ്റയാളെ പെെട്ടന്ന് ആശുപത്രിയിൽ എത്തിച്ചാൽ മാത്രമേ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ. തകർന്ന വാഹനത്തിൽനിന്ന് അവരെ പുറത്തെടുക്കാൻ വൈകുന്നതിന് അനുസരിച്ച് അപകടത്തിെൻറ തീവ്രതയും വർധിക്കുന്നു. ഇടിച്ചുതകർന്ന വാഹനത്തിൽനിന്ന് ആളുകളെ എങ്ങനെ പെെട്ടന്ന് പുറത്തെടുക്കാം എന്നതായിരുന്നു വോൾവോ പരിശോധിച്ചത്.
ഇതിൽനിന്ന് ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ലോകമെമ്പാടുമുള്ള രക്ഷാപ്രവർത്തകർക്ക് ഉപയോഗിക്കാൻ സൗജന്യമായി നൽകും. ഇത് അവരുടെ ജോലി കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ സഹായിക്കുമെന്നാണ് വോൾവോയുടെ പ്രതീക്ഷ. അപകടം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ പുറത്തെടുക്കാം, അതിന് വേണ്ടിവരുന്ന സമയം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ഉപേയാഗിക്കുന്നത് തുരുമ്പ് പിടിച്ചതും ഉപേക്ഷിച്ചതുമായ കാറുകളാണ്. ഇതിൽനിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ആധുനിക കാറുകളുടെ സാേങ്കതിക വിദ്യ. ഇവ അപകടത്തിൽപെടുേമ്പാഴത്തെ മാറ്റങ്ങൾ അറിയാനാണ് േവാൾവോ പുതിയ കാറുകൾ തന്നെ ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.