ഹ്യുണ്ടായ് കഴിഞ്ഞമാസം അവതരിപ്പിച്ച മൂന്നാം തലമുറ ഐ20 ബുക്കിങ്ങിൽ മുന്നേറുന്നു. പ്രീമിയം ഹാച്ച്ബാക്കിന് 20 ദിവസത്തിനുള്ളിൽ 20,000ത്തിലധികം ബുക്കിങ് ലഭിച്ചെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അധികൃതർ അറിയിച്ചു. തിരഞ്ഞെടുത്ത ഡീലർമാർ വഴി ഒക്ടോബർ പകുതിയോടെ വാഹനത്തിെൻറ ബുക്കിങ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഒക്ടോബർ 27നാണ് കമ്പനി ഔദ്യോഗികമായി ബുക്കിങ് തുടങ്ങിയത്.
നവംബർ അഞ്ചാകുമ്പോഴേക്കും പതിനായിരത്തിലധികം പ്രീ ബുക്കിങ്ങുകൾ ലഭിച്ചു. 20 ദിവസത്തിനുള്ളിൽ 4,000 യൂനിറ്റുകൾ ഉപഭോക്താക്കൾക്ക് നൽകാനും കഴിഞ്ഞു. 85 ശതമാനത്തിലധികം പേരും സ്‌പോർട്‌സും അതിന് മുകളിലെ ഉയർന്ന വേരിയൻറുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മികച്ച ഫീച്ചേഴ്സുള്ള വാഹനങ്ങളാണ് ഉപഭോക്താക്കൾക്ക് താൽപ്പര്യമെന്ന് ഇത് തെളിയിക്കുന്നതായി കമ്പനി അധികൃതർ വ്യക്തമാക്കി.
രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്ന വാഹനമാണ് ഹ്യുണ്ടായ് പുറത്തിറക്കിയിരിക്കുന്നത്. 6.79 ലക്ഷം രൂപയാണ് പുതിയ െഎ 20യുടെ പ്രാരംഭ വില. ഏറ്റവും ഉയർന്ന ഒാേട്ടാമാറ്റിക് വാഹനത്തിന് 11.18 ലക്ഷവും ഏറ്റവും കുറഞ്ഞ ഡീസൽ വാഹനത്തിന് 8.20 ലക്ഷവുമാണ് വില.
2008 ലാണ് വാഹനം ആദ്യമായി വിപണിയിലെത്തിയത്. അതിനുശേഷം മാരുതി സ്വിഫ്റ്റിനൊപ്പം ജനപ്രിയതയിൽ മുന്നേറാൽ െഎ 20ക്ക് കഴിഞ്ഞു. ടാറ്റാ ആൽട്രോസ്, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങി ശക്തരായ എതിരാളികൾക്കിടയിലേക്കാണ് െഎ20 വിപണിയിൽ എത്തുന്നത്.
1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഒന്നാമത്തേത്. 83 എച്ച്.പി കരുത്തും, 115 എൻ.എം ടോർകും ഉൽപ്പാദിപ്പിക്കും. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 120 എച്ച്.പി കരുത്തും, 172 എൻ.എം ടോർക്കും നൽകും. 1.2 ലിറ്റർ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവൽ, സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വരും. മാനുവലിനേക്കാൾ അഞ്ച് എച്ച്.പി കൂടുതലാണ് ഒാേട്ടാമാറ്റികിന്. 1.0 ലിറ്ററിൽ 7 സ്പീഡ് ഡി.സി.ടി ഗിയർബോക്സും ഒരു ഐ.എം.ടി (ക്ലച്ച്-ലെസ് മാനുവൽ) ഗിയർബോക്സും ലഭിക്കും.
100 എച്ച്.പി കരുത്തുള്ളതാണ് 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ. ഇപ്പോഴുള്ളതുപോലെ പുതിയ ഐ20 യിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ എഞ്ചിന് നൽകുന്നുള്ളൂ.
1.2 ലിറ്റർ പെട്രോൾ എഞ്ചിന് മാനുവൽ ഗിയർബോക്‌സിൽ 20.35 കിലോമീറ്ററും സി.വി.ടി ഓട്ടോമാറ്റിക്കിൽ 19.65 കിലോമീറ്ററുമാണ് മൈലേജ്. 1.0 ലിറ്റർ ടർബോ പെട്രോളിൽ 20.25ഉം ഡി.സി.ടി ഗിയർബോക്‌സിൽ 20 കിലോമീറ്ററും ലഭിക്കും. 1.5 ലിറ്റർ ഡീസൽ മാനുവലിൽ 25.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.
പഴയതിനേക്കാളേറെ സ്പോർട്ടിയായ വാഹനമാണിത്. 'സെൻസിയസ് സ്പോർട്ടിനെസ്' എന്ന് ഹ്യുണ്ടായ് വിളിക്കുന്ന ഡിസൈൻ ഭാഷയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയതും വലുപ്പമേറിയതുമായ ഗ്രില്ലാണ് വാഹനത്തിന്. പുതിയ ഹെഡ്‌ലൈറ്റ്, ഡി.ആർ.എൽ ഡിസൈൻ, ഇസഡ് ആകൃതിയിലുള്ള എൽ.ഇ.ഡിയുള്ള പുതിയ ടൈൽലൈറ്റുകൾ എന്നിവ കൂർത്തതെന്ന് തോന്നിപ്പിക്കുന്ന രൂപമാണ് നൽകുന്നത്. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ഇതിനുപുറമേ രണ്ട് ഇരട്ട ടോൺ ഫിനിഷുകളിലും ഐ20 ലഭ്യമാണ്. ബ്ലാക്ക് റൂഫിനൊപ്പം പോളാർ വൈറ്റ്, ബ്ലാക്ക് റൂഫിനൊപ്പം ഫിയറി റെഡ് എന്നിവയാണ് ഇരട്ടടോണിൽ വരുന്നത്.
നിരവധി സവിശേഷതകളോടെയാണ് പുതിയ ഐ 20 എത്തുന്നത്. ടോപ്പ്-സ്പെക് അസ്ത (ഒ) ട്രിമ്മിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹ്യുണ്ടായിയുടെ 'ബ്ലൂലിങ്ക്' സവിശേഷതകൾക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവ ലഭിക്കും. ഈ ട്രിമ്മിൽ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, 7 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ആംബിയൻറ് ലൈറ്റിങ് എന്നിവയും ഉണ്ടാകും.
6 എയർബാഗുകൾ, ഇ.ബി.ഡിയുള്ള എ.ബി.എസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും പുതിയ ഐ20ക്ക് ലഭിക്കുന്നു. അഞ്ച് വർഷം വരെ വാറണ്ടിയും മൂന്ന് വർഷത്തെ റോഡ്സൈഡ് അസിസ്റ്റും ബ്ലൂലിങ്ക് കണക്റ്റിൽ മൂന്ന് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.