ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോയുടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ട്രൈബറിനെ പരിഷ്കരിച്ച് പുറത്തിറക്കി. രാജ്യത്ത് 75,000 ട്രൈബറുകൾ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. ആർഎക്സ്ഇ വേരിയന്റിന് 5.30 ലക്ഷം ആണ് വില. ഏറ്റവും ഉയർന്ന ആർജെഎക്സ് എഎംടി ട്രിമിന് 7.65 ലക്ഷം വിലവരും.
2021 റെനോ ട്രൈബർ ആർഎക്സ്ഇ, ആർഎക്സ്എൽ, ആർഎക്‌സി, ആർഎക്സ്ഇഡ് എന്നിങ്ങനെ നാല് നാല് ട്രിമ്മുകളിലാണ് ലഭ്യമാകുന്നത്. അടിസ്ഥാന ആർഎക്സ്ഇ ട്രിമ്മുകൾ മാനുവൽ ട്രാൻസ്മിഷനുമായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. രണ്ടാമത്തേത് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ വരും. പുതിയ ട്രൈബറിന്റെ വില പഴയതിനെ അപേക്ഷിച്ച് വർധിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്.
കൂടുതൽ ആകർഷകം, സൗകര്യപ്രദം
പുതിയ രൂപവും സവിശേഷതകളുമായാണ് ട്രൈബർ വിപണിയിലെത്തുന്നത്. സ്റ്റിയറിങ് മൗണ്ട് ചെയ്ത ഓഡിയോ, ഫോൺ നിയന്ത്രണങ്ങൾ, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, കളർ ഓപ്ഷനുകളിലുടനീളം ഡ്യുവൽ-ടോൺ എക്സ്റ്റീരിയറുകൾ, വിങ് മിററുകളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ വാഹനത്തിലുണ്ട്. സിഡാർ ബ്രൗൺ എന്ന പുതിയ നിറവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായോഗികതയാണ് റെനോ ട്രൈബറിന്റെ പ്രധാന ശക്തികളിലൊന്ന്. മൂന്നാം നിര ഇരിപ്പിടങ്ങൾ മടക്കിയാൽ കൂടുതൽ ബൂട്ട് ഇടം ലഭിക്കും. ഇങ്ങിനെ 625 ലിറ്റർ വരെ ബൂട്ട് സ്പേസ് വർധിപ്പിക്കാം. അഞ്ച് സീറ്റർ കോൺഫിഗറേഷനിൽ ഏറ്റവും കൂടുതൽ ബൂട്ട് ശേഷിയുള്ള വാഹനമാണിത്.
എഞ്ചിൻ
റെനോ ട്രൈബറിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ നാല് എയർബാഗുകളുണ്ട്. 8.0 ഇഞ്ച്, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഉയർന്ന മോഡലിലുണ്ട്. 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോസാണ് സ്റ്റാൻഡേർഡായി നൽകിയിട്ടുള്ളത്. ഓപ്ഷനലായി അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനും ലഭിക്കും. 70 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.