ക്ലാസിക് സ്കോർപ്പിയോയുടെ പുതിയ അവതാരവുമായി മഹീന്ദ്ര; ത്രില്ലടിച്ച് ആരാധകർ

സ്കോർപ്പി​യോ എന്നാൽ ആരാധകർക്കത് പൗരുഷ പ്രതീകമാണ്. അടുത്തിടെ സ്കോർപ്പിയോ എൻ എന്ന പേരിൽ പുതിയ വാഹനം നിരത്തിൽ ഇറക്കിയിരുന്നെങ്കിലും ക്ലാസിക് മോഡലിന്റെ ജനപ്രീതിക്ക് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ ക്ലാസിക് മോഡലിന്റെ പരിഷ്കരിച്ച പതിപ്പുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. ഓഗസ്റ്റ് 20 മുതൽ ഇന്ത്യൻ വിപണിയിൽ വാഹനം വിൽപ്പനയ്‌ക്ക് എത്തും. ഈ വർഷം ആദ്യം പുറത്തിറക്കിയ സ്കോർപിയോ N-നൊപ്പം സ്കോർപിയോ ക്ലാസിക്കും വിൽക്കും.

മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകിയ എസ്‌യുവിയാണ് സ്കോർപിയോ. 2002ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വാഹനം രാജ്യാന്തര വിപണിയിലെ ആദ്യ മഹീന്ദ്ര എസ്‍.യു.വി കൂടിയാണ്. നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ പുതിയ മോഡൽ വിപണിയിലെത്തിയെങ്കിലും പഴയ മോഡലിന്റെ നിർമാണം മഹീന്ദ്ര അവസാനിപ്പിക്കുന്നില്ല. സ്കോർപിയോയുടെ മുൻ തലമുറ സ്കോർപ്പിയോ ക്ലാസിക്കിലേക്ക് പുനർനിർമ്മിക്കപ്പെടുമെന്ന് നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നു.


മഹീന്ദ്രയുടെ പുതിയ ലോഗോയുമായാണ് സ്കോർപ്പിയോ ക്ലാസിക് പുറത്തിറങ്ങുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ടു വഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ക്ലാസിക് രൂപഭംഗി നിലനിർത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്.

വാഹനത്തിന്‍റെ ക്യാബിൻ ഭൂരിഭാഗവും അതേപടി തുടരുന്നു. സ്‌ക്രീൻ മിററിങിനെ പിന്തുണയ്ക്കുന്ന പുതിയ ഒമ്പത് ഇഞ്ച് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. ഡാഷ്‌ബോർഡിലും സെൻട്രൽ കൺസോളിലും തടികൊണ്ടുള്ള ഇൻസെർട്ടുകളും ഉണ്ട്. ക്യാബിൻ കറുപ്പ് ബീജ് കോമ്പിനേഷനിൽ പൂർത്തിയാക്കിയിരിക്കുന്നു. സ്റ്റിയറിങ് വീലിന് ഇപ്പോൾ പിയാനോ-ബ്ലാക്ക് ഇൻസെർട്ടുകളും ലെതറെറ്റ് ഫിനിഷും ലഭിക്കും. ഒരു സൺഗ്ലാസ് ഹോൾഡറും ലഭ്യമാണ്. ഇരിപ്പിടങ്ങൾ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവയിൽ ഡയമണ്ട് പാറ്റേൺ ക്വിൽറ്റഡ് ഡിസൈനുകൾ ലഭിക്കും.

ബോൾഡായ ഗ്രിൽ, മസ്കുലർ ബോനറ്റ്, പുതിയ ഹുഡ് സ്കൂപ് എന്നിവയുണ്ട്. പിന്നിൽ സ്കോർപ്പിയോയുടെ സിഗ്നേച്ചർ ടവർ എൽ.ഇ.ഡി ടെയിൽ ലാംപാണ്. പുതിയ ഓൾ അലുമിനിയം ജെൻ 2 എം ഹോക്ക് എൻജിനാണ് വാഹനത്തിന്. 132 പിഎസ് കരുത്തും 300 എൻഎം ടോർക്കും നൽകും ഈ എൻജിൻ. മുൻ എൻജിനെക്കാൾ 55 കിലോഗ്രാ ഭാരക്കുറവും 14 ശതമാനം ഇന്ധനക്ഷമതയുമുണ്ട്.


എംഹോക് ഡീസൽ എഞ്ചിനിന്റെ രണ്ടാം തലമുറയാണ് സ്കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത്. ഈ എഞ്ചിന് 55 കിലോഗ്രാമോളം ഭാരം കുറവാണ്. 132 പിഎസ് പരമാവധി കരുത്തും 300 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 230 എൻഎം ടോർക്ക് 1,000 ആർപിഎമ്മിൽ നിന്ന് ലഭിക്കുമെന്ന് മഹീന്ദ്ര പറയുന്നു. ഇന്ധനക്ഷമത 15 ശതമാനം വർധിപ്പിച്ചെന്നും നിർമ്മാതാക്കൾ പറയുന്നു. മുൻ തലമുറ സ്കോർപിയോയേക്കാൾ ചെറുതും പോസിറ്റീവുമായ ത്രോകൾ ഉണ്ടായിരിക്കേണ്ട ഒരു പുതിയ കേബിൾ ഷിഫ്റ്റ് 6-സ്പീഡ് യൂനിറ്റാണ് ട്രാൻസ്മിഷൻ. ക്രൂസ് കൺട്രോൾ, കോർണറിങ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്.



Tags:    
News Summary - 2022 Mahindra Scorpio Classic unveiled; gets updated equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.